COVID 19Latest NewsNewsIndia

സ്വർണത്തിന് പിന്നാലെ ഡയമണ്ട് പതിപ്പിച്ച മാസ്ക് വിപണിയിൽ

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ മാസ്ക് മനുഷ്യന് ഒഴിച്ചു കൂടാൻ ആവാത്ത ഒന്നായി മാറിയിരിക്കുകയാണ്. മാസ്കില്ലാതെ പുറത്തിറങ്ങരുതെന്ന് സർക്കാർ ഇതിനകം നിർദേശിച്ചിട്ടുമുണ്ട്. ഇതോടെ പല തരത്തിലുള്ള മാസ്കുകൾ വിപണിയിൽ എത്തി കഴിഞ്ഞിരിക്കുകയാണ്. അതുകൊണ്ട് തന്നെ പുതിയ കാലത്തെ കച്ചവട തന്ത്രങ്ങളും മാസ്കിനെ ചുറ്റിപ്പറ്റി തന്നെയാണ് മുന്നോട്ട് പോകുന്നത്.

അടുത്തിടെയാണ് സ്വർണത്തിൽ നിർമിച്ച മാസ്ക് ധരിച്ചയാളെ കുറിച്ച് വാർത്തകൾ പുറത്ത് വന്നത്. 2.89 ലക്ഷത്തിന്റെ മാസ്കായിരുന്നു പൂനെ സ്വദേശി ധരിച്ചത്. ഇപ്പോഴിതാ സ്വർണത്തിൽ നിന്നും മുന്നോട്ടുപോയിരിക്കുകയാണ്. വജ്രം പതിപ്പിച്ച മാസ്കാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. സൂറത്തിലെ ഒരു ജ്വല്ലറിയാണ് വജ്ര മാസ്കുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇനിയുള്ള കാലം വിവാഹത്തിനൊക്കെ വധുവിനും വരനുമടക്കം മാസ്ക് നിർബന്ധമാണല്ലോ, അതുകൊണ്ട് വെഡ്ഡിങ് സ്പെഷ്യൽ മാസ്കാണ് ജ്വല്ലറി മുന്നോട്ടുവെക്കുന്നത്. 1,40,000 രൂപ നൽകിയാൽ വജ്രം പതിച്ച മാസ്ക് ലഭിക്കും.

shortlink

Post Your Comments


Back to top button