COVID 19Latest NewsNewsInternational

കോവിഡ് 19 ; യുഎഇയില്‍ ഇന്ന് 473 പുതിയ കേസുകള്‍

യുഎഇയില്‍ ഇന്ന് 473 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 54,050 ആയി ഉയര്‍ന്നു. നിലവില്‍ 9751 പേരാണ് ചികിത്സയിലുള്ളത്. അതസേമയം 399 പേര്‍ രോഗമുക്തരായതായും യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് രോഗമുക്തരായവരുടെ എണ്ണം 43,969 ആയി ഉയര്‍ന്നു. പുതിയ രണ്ട് മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 330 ആയി.

അതേസമയം ഇന്ന് മാത്രം 47,000 അധിക ടെസ്റ്റുകളിലൂടെയാണ് പുതിയ കേസുകള്‍ കണ്ടെത്തിയത്. വലിയ രീതിയിലുള്ള ടെസ്റ്റിംഗ് കാംമ്പയ്‌നും ഉയര്‍ന്നതോതില്‍ രോഗികള്‍ രോഗമുക്തരാകുന്നതും യുഎഇക്ക് അനുകൂലമായിരിക്കുകയാണ്. വ്യാഴാഴ്ച സജീവമായ കേസുകള്‍ 70 ദിവസത്തിനുള്ളില്‍ ആദ്യമായി നാലക്ക സംഖ്യയായി കുറഞ്ഞു. കര്‍ശനമായ സുരക്ഷാ നടപടികളോടെ മടങ്ങിവരുന്ന താമസക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും രാജ്യം ജാഗ്രതയോടെ വീണ്ടും തുറക്കുന്നതിനാല്‍ അവര്‍ക്ക് വീണ്ടും കോവിഡ് ടെസ്റ്റ് ചെയ്യാനുള്ള യുഎഇയുടെ തന്ത്രം ഫലം കണ്ടു.

ആഗോള ശരാശരിയായ 58.17 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ യുഎഇയില്‍ രോഗമുക്തരാകുന്നവരുടെ നിരക്ക് ഇപ്പോള്‍ 81.32 ശതമാനമാണ്, കൂടാതെ കോവിഡ് -19 ടെസ്റ്റുകളില്‍ രാജ്യം ലോകത്തെ മുന്നില്‍ നില്‍ക്കുന്നു. അടുത്ത 60 ദിവസത്തിനുള്ളില്‍ രണ്ട് ദശലക്ഷം ടെസ്റ്റുകള്‍ കൂടി നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഓഗസ്റ്റ് അവസാനത്തോടെ ആറ് ദശലക്ഷം ടെസ്റ്റുകള്‍ അല്ലെങ്കില്‍ യുഎഇയിലെ മൊത്തം ജനസംഖ്യയുടെ 60 ശതമാനത്തിലധികം നടത്തും.

അതേസമയം, നിലവില്‍ ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന യുഎഇ നിവാസികള്‍ക്ക് ജൂലൈ 12 മുതല്‍ 15 ദിവസത്തേക്ക് യുഎഇ കാരിയറുകളും ഇന്ത്യന്‍ സര്‍ക്കാരിന്റെ വന്ദേ ഭാരത് മിഷന്‍ വിമാനങ്ങളും സംഘടിപ്പിച്ച ചാര്‍ട്ടേഡ് വിമാനങ്ങളില്‍ തിരിച്ചെത്താമെന്ന് ഇന്നലെ അറിയിച്ചിരുന്നു. പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പിഐഎ) വ്യാഴാഴ്ച മുതല്‍ യുഎഇയിലേക്ക് പതിവ് ഫ്‌ലൈറ്റ് പ്രവര്‍ത്തനങ്ങളും പുനരാരംഭിക്കും, പക്ഷേ യാത്രക്കാര്‍ക്ക് അവരുടെ കോവിഡ് -19 ടെസ്റ്റുകള്‍ യാത്രാ തീയതിക്ക് 48 മണിക്കൂര്‍ മുമ്പ് നടത്തേണ്ടതുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button