ദീര്‍ഘമാംഗല്യത്തിനും സര്‍വ്വ സൗഭാഗ്യത്തിനും ഇഷ്ടമാംഗല്യത്തിനും ചൊവ്വാഴ്ച വ്രതം ഉത്തമമാണ്. ചൊവ്വാഴ്ച ദിനം ദേവിയെ ഭജിച്ചാല്‍ സര്‍വ്വമംഗളം ഉണ്ടാവും എന്നാണ് പറയുന്നത്. എല്ലാ വിധത്തിലുള്ള ഗ്രഹദോഷങ്ങള്‍ക്കും പരിഹാരം കാണുന്നതിന് മംഗളവാര വ്രതം എടുക്കുന്നത് നല്ലതാണ്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിമുതല്‍ നാല് മുപ്പത് വരെയാണ് ചൊവ്വാഴ്ചകളില്‍ ഉണ്ടാവുന്ന രാഹുകാലം. ഈ സമയം സര്‍പ്പദോഷം, മംഗല്യ ദോഷം, രാഹുകാലം എന്നിവക്കെല്ലാം പരിഹാരം കാണുന്നു എന്നാണ് വിശ്വാസം.
ചൊവ്വാഴ്ച ദിനം രാവിലെ എഴുന്നേറ്റ് കുളിച്ച് ശുദ്ധമായി ദേവിഭജനം നടത്തണം. ദേവിക്ക് മുന്നില്‍ വിളക്ക് കൊളുത്തി കിഴക്കോട്ട് തിരിയിട്ട് ചെമ്പരത്തി, അരളി, പിച്ചി, താമര എന്നിവയെല്ലാം ഉപയോഗിച്ച് പൂജ നടത്തേണ്ടതാണ്. ദേവീ സ്‌തോത്രങ്ങള്‍ ജപിച്ച് രാഹുകാലത്തില്‍ നടത്തേണ്ട പൂജക്കുള്ള ഒരുക്കങ്ങള്‍ നടത്താവുന്നതാണ്. രാഹുകാല പൂജക്കായി മൂന്ന്, അഞ്ച്, ഏഴ് എന്നീ ക്രമത്തിലായിരിക്കണം നാരങ്ങ എടുക്കേണ്ടത്. ദേവിക്ക് ഈ നാരങ്ങ പകുതി മുറിച്ച് അതില്‍ വിളക്ക് തെളിയിക്കാം. മംഗളവാര പൂജക്ക് മാത്രമേ വീട്ടില്‍ നാരങ്ങ വിളക്ക് തെളിയിക്കാന്‍ പാടുള്ളൂ. അല്ലാത്ത ദിവസങ്ങളില്‍ വീട്ടില്‍ നാരങ്ങ വിളക്ക് തെളിയിക്കരുത്. ക്ഷേത്രങ്ങളില്‍ മാത്രമേ നാരങ്ങ വിളക്ക് തെളിയിക്കാന്‍ പാടുകയുള്ളൂ. രാഹുകാല പൂജ അവസാനിക്കുന്നത് വരെ ഉപവാസം നിര്‍ബന്ധമാണ്. എന്നാല്‍ രാഹുകാലം അവസാനിക്കുന്ന നാലര മണി വരെ ഭക്ഷണം കഴിക്കാതെ ദേവിയെ ഉപവസിക്കണം എന്നാണ് പറയുന്നത്. ഇത്തരത്തില്‍ പതിനൊന്ന് ചൊവ്വാഴ്ച തുടര്‍ച്ചയായി ദുര്‍ഗ്ഗാദേവിയെ ഭജിച്ചാല്‍ ദുരിതങ്ങള്‍ ഇല്ലാതാകും.
Post Your Comments