ന്യൂഡൽഹി : ഇന്ത്യ – ചൈന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ടിക് ടോക് ഉൾപ്പെടെയുള്ള 59 ചൈനീസ് ആപ്പുകൾ രാജ്യത്ത് നിരോധിച്ചിരുന്നു. ഇതിന് പിന്നാലെ 89 ആപ്പുകൾ ഫോണുകളിൽ നിന്ന് നീക്കം ചെയ്യാൻ സേനാംഗങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഇന്ത്യൻ സൈന്യം. ഫേസ്‍ബുക്കും ഇൻസ്റ്റഗ്രാമും പബ്ജിയും അടക്കം 89 ആപ്പുകളാണ് ഈ മാസം പതിനഞ്ചിനകം സ്മാർട്ട് ഫോണിൽ നിന്ന് നീക്കണമെന്ന് സൈനികർക്ക് നിർദേശം നൽകിയിരിക്കുന്നത്. ഇന്ത്യന്‍ സൈന്യത്തിന്റെ വിവരങ്ങള്‍ ചോര്‍ത്താന്‍ ചൈന , പാകിസ്താന്‍ എന്നീ രാജ്യങ്ങള്‍ പദ്ധതിയിടുന്നതായുള്ള മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി.
സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകള്‍ക്ക് പുറമേ ന്യൂസ് ആപ്പായ ഡെയ്‌ലി ഹണ്ട്, ടിന്റര്‍, കൗച്ച് സര്‍ഫിംഗ് എന്നിവയും ഫോണുകളില്‍ നിന്നും നീക്കാന്‍ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ നിരോധിത ആപ്പുകളുടെ പട്ടികയില്‍ വാട്ട്‌സാപ്പ് ഇല്ല. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് ഇന്ത്യന്‍ ആര്‍മി വൃത്തങ്ങള്‍ അറിയിച്ചു.
രാജ്യസുരക്ഷ കണക്കിലെടുത്ത് ജൂൺ 29ന് 59 ചൈനീസ് മൊബൈൽ ആപ്പുകൾ കേന്ദ്ര ഐ ടി മന്ത്രാലയം രാജ്യത്ത് നിരോധിച്ചിരുന്നു. ഗാല്‍വന്‍ താഴ്വരയില്‍ ചൈനീസ് സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലിന് പിന്നാലെയാണ് ഇന്ത്യ ചൈനീസ് ആപ്പുകള്‍ രാജ്യത്ത് നിരോധിച്ചത്. ഇതിന് പിന്നാലെയാണ് ആപ്പുകള്‍ ഡിലീറ്റ് ചെയ്യണമെന്ന സൈന്യത്തിന് കര്‍ശന നിര്‍ദേശം നല്‍കിയത്.
Post Your Comments