KeralaLatest NewsNews

സ്റ്റെഫി ജനിക്കുമ്പോള്‍ ഞാന്‍ സിനിമയില്‍ വന്ന ആളാണ് ‘എന്ന ഡയലോഗ് പറയുക ആണോ ചെയ്യേണ്ടത്: പേര് പറയാതിരിക്കുമ്പോള്‍ ഡബ്ല്യുസിസിയിലുളള മറ്റ് സംവിധായികമാരെയും ബാധിക്കും: പേര് പറയണമായിരുന്നുവെന്ന് നിര്‍മ്മാതാവ് ഷിബു സുശീലന്‍

ജോലി ചെയ്ത ശേഷം ശമ്പളം കൊടുക്കാതെ ഡയലോ​ഗ് അടിച്ച സംവിധായികയ്ക്കെതിരെ വനിതാ സംഘടന എന്ത് നടപടിയാണ് എടുത്തതെന്ന ചോദ്യവുമായി നിര്‍മ്മാതാവ് ഷിബു സുശീലന്‍. വിധു വിൻസെന്റ് രാജി വെച്ചതിന് പിന്നാലെ കോസ്റ്റ്യും ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ സംഘടനയ്‌ക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. പരാതിയില്‍ ആ സംവിധായികയുടെ പേര് പറയണമായിരുന്നു. പേര് പറയാതിരിക്കുമ്പോള്‍ ഡബ്ല്യുസിസിയിലുളള മറ്റ് സംവിധായികമാരെയും ഇത് ബാധിക്കും. അതുകൊണ്ട് പേര് തുറന്നുപറയാന്‍ ധൈര്യം കാണിക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ഷിബു സുശീലന്‍ പറയുന്നു.

Read also: താൻ ഇങ്ങനെയൊക്കെ ആകാനുള്ള കാരണക്കാരൻ അദ്ദേഹമാണ്: വെളിപ്പെടുത്തലുമായി നടി സോനാ നായർ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫിക്ക് ആ നായിക മൂത്ത സംവിധായികയുടെ പേര് പറയാമായിരുന്നു. പേര് പറയാതിരിക്കുമ്ബോള്‍ ഡബ്ലുസിസിയില്‍ ഉള്ള മറ്റ് സംവിധായികമാരെയും ബാധിക്കും അത് ശരി അല്ല. പേര് തുറന്നു പറയാന്‍ ധൈര്യം കാണിക്കണം.

അവസരം തന്നത് ഇവിടെ ഉള്ള നിര്‍മാതാക്കളും സംവിധായകരും ആണ്, അത് കൊണ്ട് പേര് പറയാന്‍ മടി കാണിക്കേണ്ട കാര്യം ഇല്ല. ഏതു കൊമ്ബത്തെ നായിക സംവിധായിക ആയാലും ജോലി എടുപ്പിച്ചിട്ടു സഹപ്രവര്‍ത്തകയോട് ഇങ്ങനെ ആണോ ചെയുന്നത്.

ഇത് ആണോ വനിതാസ്നേഹം ..ഇതിനുള്ള ഒരിടം ആണോ WCC.

ഡയലോഗ് പറഞ്ഞിട്ടോ, ബാനര്‍ പൊക്കി പിടിച്ചു ഡാന്‍സ് കളിച്ചിട്ടോ കാര്യം ഇല്ല. കൂടെ നിര്‍ത്താനുള്ള മനസ്സാണ് വേണ്ടത് .അല്ലാതെ അഹങ്കാരവും ധിക്കാരവും കാണിക്കുന്നത് ശരി അല്ല.

സ്റ്റെഫിയെ സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ സംവിധായിക വിളിക്കുകയും, വ്യക്തിപരമായി അവരോടുള്ള വിശ്വാസം കൊണ്ട് പറഞ്ഞുറപ്പിച്ച തുകയുടെ അഡ്വാന്‍സോ, എഗ്രിമെന്റോ ഇല്ലാതെ തന്നെ ഏല്‍പ്പിച്ച ജോലി രണ്ടു ഷെഡ്യുളുകളില്‍ ഒന്ന് പൂര്‍ത്തിയാക്കുകയും, അവസാന ഷെഡ്യുള്‍ പ്രീ പ്രൊഡക്ഷനും, ട്രയലും ചെയ്തുകൊടുത്തു.

എന്നാല്‍ പ്രതിഫലം ചോദിച്ചപ്പോള്‍, അത് കൊടുക്കാതെ സ്റ്റെഫി അറിയാതെ വര്‍ക്ക് ചെയ്യാന്‍ അവരുടെ അസിസ്റ്റന്‍റിനെ വിളിക്കുക …അത് വളരെ മോശമായി പോയി. (നിങ്ങളെ മാറ്റിയിട്ടു നിങ്ങളുടെ അസിസ്റ്റന്റിനെ ഡയറക്‌ട്ചെയ്യാന്‍ വിളിച്ചാല്‍ നിങ്ങള്‍ പ്രതികരിക്കില്ലെ )

ഇക്കാര്യങ്ങളില്‍ സ്റ്റെഫി പ്രതികരിച്ചപ്പോള്‍, സ്റ്റെഫി ജനിക്കുമ്പോള്‍ ഞാന്‍ സിനിമയില്‍ വന്ന ആളാണ് എന്ന ഡയലോഗ് പറയുക ആണോ ചെയേണ്ടത് .ഇതൊക്കെ WCC യിലെ ഒരംഗം പറയുന്നത് ശരി ആണോ ?

സിനിമയില്‍ സ്ത്രീകള്‍ക്ക് നേരെ വിവേചനം ഉണ്ടെന്നു പറഞ്ഞ് വന്ന സ്ത്രീ സംഘടനയായ WCC-യിലുള്ള ഒരു സംവിധായിക ഇങ്ങനെ ആണോ സഹപ്രവര്‍ത്തകയോട് പെരുമാറുന്നത്.

സ്റ്റെഫിയോട് WCC യിലെ ഒരംഗം കാണിച്ച വിവേചനത്തിന് എന്ത് നടപടി ആണ് വനിത സംഘടന എടുത്തത് ? ഇനിയെങ്കിലും ആ സംവിധായികക്ക് എതിരെ നടപടി എടുക്കാന്‍ WCC എന്ന സംഘടന തയാറാകുമോ ?

പ്രതിഫലം ചോദിച്ചതിന് സിനിമയുടെ ലാസ്റ്റ് ഷെഡ്യൂള്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ട് സിനിമയുടെ ടൈറ്റില്‍ കാര്‍ഡിലോ, താങ്ക്സ് കാര്‍ഡിലോ പോലും സ്റ്റെഫിയുടെ പേര് വയ്ക്കാതെ ഒഴിവാക്കിയത് സംവിധായികയുടെ ധിക്കാരത്തെയും അഹങ്കാരത്തെയാണ് കാണുവാന്‍ സാധിക്കുന്നത്.

സ്റ്റെഫിയും അവരുടെ ജോലിയിലുള്ള മികവില്‍ കേരള സ്റ്റേറ്റ് അവാര്‍ഡ് വാങ്ങിയ വ്യക്തി ആണ്. 2015 ല്‍ സിനിമാജീവിതം തുടങ്ങിയ സ്റ്റെഫിക്കു മാത്രമല്ല, സിനിമയുടെ ടെക്നിക്കല്‍ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ഒരുപാട് സ്ത്രീകള്‍ക്കും താങ്ങും തണലുമായി നില്‍ക്കുന്നതും ഫെഫ്ക തന്നെയാണ് എന്ന് സ്റ്റെഫി പറഞ്ഞതില്‍ ഫെഫ്ക യൂണിയന് അഭിമാനിക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button