KeralaLatest NewsIndia

‘സന്ദീപ് നായരുമായി യാതൊരു ബന്ധവുമില്ല, സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമായുള്ള ചിത്രത്തെക്കുറിച്ച്‌ എന്താണ് ഇ പി ജയരാജന്‍ പ്രതികരിക്കാത്തത്’ : കുമ്മനം

സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമായുള്ള ചിത്രത്തെക്കുറിച്ച്‌ എന്താണ് ഇ പി ജയരാജന്‍ പ്രതികരിക്കാത്തത്.

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌നയുടെ സുഹൃത്ത് സന്ദീപ് നായരും താനുമായി യാതൊരു ബന്ധവുമില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ഇപി ജയരാജന്റെ ആരോപണങ്ങൾക്കെതിരെയായിരുന്നു കുമ്മനത്തിന്റെ പ്രതികരണം.

വസ്തുതാപരമല്ലാത്ത പച്ചക്കള്ളം വിളിച്ചുപറഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫിസിനെ രക്ഷപ്പെടുത്താനാണ് ഇ പി ജയരാജന്‍ ശ്രമിക്കുന്നത്. സന്ദീപ് നായരുടെ ഫെയ്‌സ്ബുക്കില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമായുള്ള ചിത്രത്തെക്കുറിച്ച്‌ എന്താണ് ഇ പി ജയരാജന്‍ പ്രതികരിക്കാത്തത്. ആര് തന്റെ കൂടെ ഒരു ഫോട്ടോ എടുക്കാൻ വന്നാലും താൻ എതിർക്കാറില്ല. അതുകൊണ്ടു താനുമായി ബന്ധമുണ്ടെന്ന് പറയുന്നതിൽ എന്താണ് അർഥം?

സാമ്പത്തിക തട്ടിപ്പ്; നീരവ്​ മോദിയുടെ 330 കോടിയുടെ സ്വത്തുക്കള്‍ കൂടി കണ്ടുകെട്ടി, ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു 

പൊതുപ്രവർത്തകർ ആകുമ്പോൾ പലരുടെയും കൂടെ നിന്ന് ഫോട്ടോ എടുക്കേണ്ടി വരും. മുഖ്യ പ്രതിയായ സ്വപ്നയുടെ കൂടെ ദൃശ്യങ്ങളിൽ വരാത്ത മന്ത്രിമാർ ചുരുക്കമല്ലേ എന്നും കുമ്മനം പറഞ്ഞു. ബിജെപിയുമായി യാതൊരു ബന്ധവുമുള്ളയാളല്ല സന്ദീപ് നായര്‍. മറിച്ച്‌ അയാള്‍ക്ക് സിപിഎം നേതാക്കളുമായാണ് ബന്ധമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.

പോസ്റ്റ് കാണാം: സ്വപ്നാ സുരേഷിന്റെ സുഹൃത്ത് സന്ദീപിന്റെ ഫെയിസ്ബൂക്കിൽ പ്രൊഫൈൽ പിക്ചറായി എന്നോടൊപ്പം ഉള്ള ചിത്രം ആണ് ഉള്ളതെന്ന മന്ത്രി ഇ.പി ജയരാജൻ, ആനാവൂർ നാഗപ്പൻ തുടങ്ങിയ സിപിഎം നേതാക്കളുടെ പ്രസ്താവന പച്ചക്കള്ളമാണ്.

സന്ദീപിന്റെ പ്രൊഫൈൽ ഫോട്ടോ സന്ദീപിന്റെ ചിത്രവും , കവർ ഫോട്ടോ സ്‌പീക്കർ ശ്രീരാമകൃഷ്ണനോടൊപ്പം സന്ദീപ് നിൽക്കുന്നതുമാണെന്ന സത്യം ഇവർ മറച്ചുവെക്കുന്നു. അതിന്റെ സ്ക്രീൻഷോട്ട് ഇതോടൊപ്പം ചേർക്കുന്നു. വളരെ അടുപ്പമുള്ളവരുടെ ഫോട്ടൊ മാത്രമേ കവർ ഫോട്ടോ ആയി ഫെയിസ്ബൂക്കിൽ ചേർക്കാറുള്ളു. ആ നിലയ്ക്ക് സ്‌പീക്കർ ശ്രീരാമകൃഷ്ണനാണ് സന്ദീപിന്റെ അടുത്ത സുഹൃത്ത്. കഴിഞ്ഞ ഡിസംബറിൽ സന്ദീപിന്റെ സ്ഥാപനത്തിന്റെ ഉൽഘാടന ചടങ്ങിൽ സ്‌പീക്കർ ശ്രിരാമകൃഷ്ണനും സിപിഎം നേതാക്കളും പങ്കെടുത്തതിൽ നിന്നും ഇയാൾക്ക് സിപിഎമ്മിൽ ഉളള സ്വാധീനം എത്രത്തോളം ഉണ്ടെന്നു വ്യക്തമാണ്.

2016 ഇൽ തെരഞ്ഞെടുപ്പ്കാലത്ത് പ്രചരണത്തിനായി യാത്ര ചെയ്യുമ്പോൾ നിരവധി ആളുകൾ എന്നെ വന്നു കണ്ടിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ വോട്ട് ചൊദിച്ചു കഴിയുന്നത്ര പേരെ കാണുക എന്നത് ഏതൊരു രാഷ്ട്രീയ നേതാവും ചെയ്തുവരുന്ന സാധാരണ പ്രവർത്തനമാണ്. അങ്ങനെ പലരും വന്ന കൂട്ടത്തിൽ എന്നെ കണ്ടാ ഫോട്ടോ അക്കാലത്തു സന്ദീപ് ഫെയിസ്‍ബുക്കിൽ ഇട്ടിരുന്നു. ഇപ്പോൾ അത് തപ്പിപ്പിടിച്ചെടുത്ത് എനിക്ക് സന്ദീപുമായി ബന്ധമുണ്ടെന്ന് വരുത്തിത്തീർക്കാൻ സിപിഎം നടത്തുന്ന ശ്രമം തരംതാണ രാഷ്ട്രീയമാണ് .

ഫെയിസ്‍ബുക്കിന്റെ കവർ ഫോട്ടോ സ്‌പീക്കർ ശ്രീരാമകൃഷ്ണനുമൊന്നിച്ചുള്ളതാണെന്ന കാര്യം മറച്ചുവെക്കുകയും സിപിഎമ്മുമായുള്ള സന്ദീപിന്റെ ബന്ധം തമസ്ക്കരിക്കുകയും ചെയ്യുന്ന മന്ത്രിയുടെ ശ്രമം വിലപ്പോവില്ല.

ഇതുകൊണ്ടൊന്നും സ്വർണ്ണ കള്ളക്കടത്തു കേസിൽ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസിനെ രക്ഷപെടുത്താൻ ആവില്ല. സിപിഎമ്മും സന്ദീപും തമ്മിലുള്ള ബന്ധം പുറത്തുവരാതിരിക്കാൻ ബിജെപിയെ കേസിലേക്ക് വലിച്ചിഴച്ചിട്ടും കാര്യമില്ല. സന്ദീപ് സജീവ സിപിഎം പ്രവർത്തകനാണെന്ന് ബന്ധുമിത്രാദികളെല്ലാം വ്യക്തമാക്കിക്കഴിഞ്ഞു. സ്വർണ്ണക്കടത്തു കേസിന്റെ ചുരുളുകൾ ഓരോന്നായി അഴിയുമ്പോഴും സിപിഎമ്മിന്റെ ബന്ധങ്ങൾ കൂടുതൽ വെളിപ്പെട്ടുവരികയാണ്. ഇതിന്റെ ജാള്യത മറക്കാനാണ് പച്ചക്കള്ളം വിളിച്ചുപറഞ്ഞു ബിജെപിയെ കുടുക്കാൻ മന്ത്രിയും കൂട്ടരും ശ്രമിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button