
പാലക്കാട്: പാലക്കാട് പരമ്പരാഗത പപ്പട നിര്‍മ്മാണ തൊഴില്‍ ചെയ്യുന്ന കുരുക്കള്‍, ചെട്ടി, ചെട്ടിയാര്‍ വിഭാഗത്തിന് വീരശൈവ ഒബിസി ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന ആവശ്യവുമായി ആള്‍ ഇന്ത്യാ വിരശൈവ സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഗോകുല്‍ദാസ്. നടപടികളില്‍ വീഴ്ച വന്നതായും പിന്നോക്ക വികസന വകുപ്പ് തയ്യാറായിട്ടും പാലക്കാട് താലൂക്ക് ഓഫീസറുടെ തെറ്റായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ ഓഫീസ് എടുത്ത തീരുമാനം തിരുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
Read also: മലപ്പുറത്ത് 35 പേര്‍ക്ക് കൂടി കോവിഡ് 19 : വിശദവിവരങ്ങള്‍
പരമ്പരാഗത പപ്പട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡ് രൂപീകരിക്കണമെന്നും, കോവിഡ് 19 ജാഗ്രത പരിഗണിച്ച് തൊഴിലാളികള്‍ക്ക് പലിശരഹിത വായ്പയും അനുവദിക്കണമെന്നും ആള്‍ ഇന്ത്യാ വീരശൈവ സഭ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കുട്ടന്‍ കണ്ണാടി, മയില്‍സ്വാമി, തിരുമൂര്‍ത്തി ,സോമന്‍ തിരുനെല്ലായി എന്നിവര്‍ യോഗത്തിൽ സംസാരിച്ചു.
Post Your Comments