Latest NewsIndiaNews

പെരിങ്ങൽക്കുത്ത് ഡാമിന്റെ പരിസരങ്ങളിൽ ഓറഞ്ച് അലർട്ട്: കനത്ത ജാഗ്രതാ നിർദേശം

തൃശൂര്‍: പെരിങ്ങൽക്കുത്ത് ഡാമിന്റെ പരിസരങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഡാമിലെ ജലനിരപ്പ് 418 മീറ്ററായതിനെ തുടർന്നാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഞായറാഴ്ച രാവിലെ ഒമ്പതിന്​ 417.45 ആയിരുന്നു ജലനിരപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചിരുന്നു. വീണ്ടും ജലനിരപ്പ് ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.

Read also: ഒരു നിമിഷം പോലും പാഴാക്കാതെ കണ്ണും കാതും തുറന്നിരുന്ന് നമ്മുടെ ആരോഗ്യ പ്രവര്‍ത്തകരും പോലീസും ക്ഷീണിച്ചു: ലോക്ക്ഡൗണില്‍ നാം വിജയിക്കുമെന്ന് പ്രതീക്ഷിക്കാം: പ്രതികരണവുമായി കെ.കെ ശൈലജ ടീച്ചര്‍

424 മീറ്ററാണ് ഡാമിന്‍റെ പൂര്‍ണ സംഭരണ ശേഷി. വൃഷ്ടിപ്രദേശത്ത് മഴ കനത്തതിനെ തുടർന്ന്, ജൂലൈ അഞ്ച് ഞായറാഴ്ച രാത്രി എട്ട് മണിക്കാണ് പെരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് 418 മീറ്ററായത്. ജലനിരപ്പുയർന്ന് 419.4 മീറ്ററായാൽ റെഡ് അലേർട്ട് പുറപ്പെടുവിക്കും. 419.4 മീറ്ററായാൽ ഡാമിലെ വെള്ളം ചാലക്കുടി പുഴയിലേക്ക് ഒഴുകിവിടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button