ഹൈദരാബാദ്: കോവിഡ് പ്രതിരോധം, പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് എ.ഐ.എം.ഐ.എം ചീഫ് അസദുദ്ദീന്‍ ഉവൈസി. ‘മോദിയുടെ ആസൂത്രണമില്ലാത്ത, ഭരണഘടനാപരമല്ലാത്ത ലോക് ഡൗണ്‍ തീരുമാനത്തിലൂടെ 10 കോടി ആളുകള്‍ക്ക് ജോലി നഷ്ടപ്പെട്ടു. ജനങ്ങളുടെ വരുമാനം കുറയുകയും 150ഓളം അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ മരണപ്പെടുകയും ചെയ്തു. എവിടെയായിരുന്നു നിങ്ങളുടെ സേവനം’ ഉവൈസി ചോദിച്ചു.
ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും ഉവൈസി വിമര്‍ശനമുയര്‍ത്തി. യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ ‘തോക്ക് ദേങ്കേ’ പോളിസിയാണ് എട്ട് പൊലീസുകാരുടെ മരണത്തിലേക്ക് നയിച്ചത്. യു.പിയിലെ കാണ്‍പൂരില്‍ കുപ്രസിദ്ധ കുറ്റവാളി വികാസ് ദുബെ നടത്തിയ ഏറ്റുമുട്ടലില്‍ എട്ട് പൊലീസുകാരാണ് കൊല്ലപ്പെട്ടത്. ഈ മുഴുവന്‍ കൊലപാതകങ്ങളുടെയും ഉത്തരവാദി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണെന്നും ഉവൈസി പറഞ്ഞു.
Post Your Comments