
ചാവക്കാട് കടലില്‍ അപകടത്തില്‍പ്പെട്ടയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മൂന്ന് മുക്കുവ യുവാക്കള്‍ മുങ്ങിമരിച്ചിട്ട് ഒരാഴ്ച്ച തികയുമ്പോളും അവരുടെ കുടുംബത്തിന് നേരെ മുഖം തിരിഞ്ഞു നില്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാറെന്ന് അന്മോള്‍മോദി മുക്കുവന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി അന്മോള്‍മോദി എത്തിയിരിക്കുന്നത്. പത്രമാധ്യമങ്ങളും ഈ വിഷയത്തെ മനപ്പൂര്‍വം അവഗണിക്കുകയാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
ചാവക്കാട് കടലില്‍ അപകടത്തില്‍പ്പെട്ടയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മൂന്ന് മുക്കുവ യുവാക്കള്‍ മുങ്ങിമരിച്ചിട്ട് ഒരാഴ്ച്ച തികയുകയാണ്. അവരുടെ വീടുകള്‍ സന്ദര്‍ശിക്കാനോ എന്തെങ്കിലും ആശ്വാസ ധനസഹായം പ്രഖ്യാപിക്കാനോ സംസ്ഥാന സര്‍ക്കാരിന്റെ ഒരു സംവിധാനവും ഇതുവരെ തയ്യാറായിട്ടില്ല. ആ മുക്കുവ യുവാക്കളുടെ ദാരുണാന്ത്യത്തില്‍ കണ്ണീരൊഴുക്കുകയും സമൂഹമാധ്യമങ്ങളില്‍ അവരുടെ ഫോട്ടോ പോസ്റ്റ് ചെയ്ത് ആദരാഞ്ജലികള്‍ അര്‍പ്പിച്ചവരും മേല്‍പ്പറഞ്ഞ വിഷയത്തില്‍ നിഗൂഢമൗനം പാലിക്കുകയാണ്. പത്രമാധ്യമങ്ങളും ഈ വിഷയത്തെ മനപ്പൂര്‍വം അവഗണിക്കുകയാണ്. അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ കുറിച്ചു.
ഇത്തരം അപകടം സംഭവിച്ചാല്‍ സര്‍ക്കാര്‍ എന്തുചെയ്യാനാണെന്നും, പക്ഷെ ആ മുക്കുവയുവാക്കളുടെ കുടുംബങ്ങള്‍ അപേക്ഷ നല്‍കിയാല്‍ എംഎല്‍എ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി എന്തെങ്കിലും സഹായം നേടിത്തരും എന്നും പ്രാദേശിക സിപിഎം നേതാക്കള്‍ പറയുമ്പോള്‍ ഉത്തര്‍പ്രദേശില്‍ ട്രെയിനില്‍ സീറ്റ് കിട്ടുന്നത് സംബന്ധിച്ച സംഘര്‍ഷത്തിനിടെ മരണപ്പെട്ട ജുനൈദ് എന്ന യൂപിക്കാരന് പത്തു ലക്ഷം രൂപ വിമാനം പിടിച്ചു കൊണ്ടുപോയി കൊടുക്കാന്‍ പിണറായി വിജയന്‍ തീരുമാനിച്ചത് ആരെങ്കിലും അപേക്ഷ നല്കിയിട്ടാണോ എന്ന് അദ്ദേഹം ചോദിക്കുന്നു.
കൂടാതെ കോഴിക്കോട് മാന്‍ഹോളില്‍ വീണയാളെ രക്ഷിക്കുന്നതിനിടെ മരണപ്പെട്ട നൗഷാദിന് പത്തു ലക്ഷം രൂപയും ഭാര്യക്ക് സര്‍ക്കാര്‍ ജോലിയും നല്‍കിയത് ആരെങ്കിലും അപേക്ഷ നല്കിയിട്ടാണോയെന്നും പ്രാരാബ്ധങ്ങള്‍ കാരണം പഠനം മുടങ്ങിയപ്പോള്‍ കഴിഞ്ഞ മാസം സ്വയം ജീവനൊടുക്കിയ വിദ്യാര്‍ത്ഥിനിക്ക് അഞ്ചു ലക്ഷം രൂപ ധനസഹായം നല്‍കാന്‍ കഴിഞ്ഞ ദിവസം മന്ത്രിസഭ തീരുമാനിച്ചത് ആര് അപേക്ഷ നല്കിയിട്ടാണെന്നും അദ്ദേഹം ചോദിക്കുന്നു.
അന്മോള്‍മോദി മുക്കുനവന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;
ചാവക്കാട് കടലില്‍ അപകടത്തില്‍പ്പെട്ടയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മൂന്ന് മുക്കുവ യുവാക്കള്‍ മുങ്ങിമരിച്ചിട്ട് ഒരാഴ്ച്ച തികയുകയാണ്. അവരുടെ വീടുകള്‍ സന്ദര്‍ശിക്കാനോ എന്തെങ്കിലും ആശ്വാസ ധനസഹായം പ്രഖ്യാപിക്കാനോ സംസ്ഥാന സര്‍ക്കാരിന്റെ ഒരു സംവിധാനവും ഇതുവരെ തയ്യാറായിട്ടില്ല. ആ മുക്കുവ യുവാക്കളുടെ ദാരുണാന്ത്യത്തില്‍ കണ്ണീരൊഴുക്കുകയും സമൂഹമാധ്യമങ്ങളില്‍ അവരുടെ ഫോട്ടോ പോസ്റ്റ് ചെയ്ത് ആദരാഞ്ജലികള്‍ അര്‍പ്പിച്ചവരും മേല്‍പ്പറഞ്ഞ വിഷയത്തില്‍ നിഗൂഢമൗനം പാലിക്കുകയാണ്. പത്രമാധ്യമങ്ങളും ഈ വിഷയത്തെ മനപ്പൂര്‍വം അവഗണിക്കുകയാണ്.
ഈ രീതിയിലുള്ള അപകടം സംഭവിച്ചാല്‍ സര്‍ക്കാര്‍ എന്തുചെയ്യാനാണെന്നും, പക്ഷെ ആ മുക്കുവയുവാക്കളുടെ കുടുംബങ്ങള്‍ അപേക്ഷ നല്‍കിയാല്‍ എംഎല്‍എ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി എന്തെങ്കിലും സഹായം നേടിത്തരും എന്നുമാണ് പ്രാദേശിക സിപിഎം നേതാക്കള്‍ പറയുന്നത്. അവരോടു ചിലത് ചോദിക്കാന്‍ ആത്മാഭിമാനമുള്ള ഒരു മുക്കുവന്‍ എന്ന നിലക്ക് ഈയുള്ളവന്‍ ആഗ്രഹിക്കുകയാണ്.
ഉത്തര്‍പ്രദേശില്‍ ട്രെയിനില്‍ സീറ്റ് കിട്ടുന്നത് സംബന്ധിച്ച സംഘര്‍ഷത്തിനിടെ മരണപ്പെട്ട ജുനൈദ് എന്ന യൂപിക്കാരന് പത്തു ലക്ഷം രൂപ വിമാനം പിടിച്ചു കൊണ്ടുപോയി കൊടുക്കാന്‍ പിണറായി വിജയന്‍ തീരുമാനിച്ചത് ആരെങ്കിലും അപേക്ഷ നല്കിയിട്ടാണോ? കോഴിക്കോട് മാന്‍ഹോളില്‍ വീണയാളെ രക്ഷിക്കുന്നതിനിടെ മരണപ്പെട്ട നൗഷാദിന് പത്തു ലക്ഷം രൂപയും ഭാര്യക്ക് സര്‍ക്കാര്‍ ജോലിയും നല്‍കിയത് ആരെങ്കിലും അപേക്ഷ നല്കിയിട്ടാണോ? പ്രാരാബ്ധങ്ങള്‍ കാരണം പഠനം മുടങ്ങിയപ്പോള്‍ കഴിഞ്ഞ മാസം സ്വയം ജീവനൊടുക്കിയ വിദ്യാര്‍ത്ഥിനിക്ക് അഞ്ചു ലക്ഷം രൂപ ധനസഹായം നല്‍കാന്‍ കഴിഞ്ഞ ദിവസം മന്ത്രിസഭ തീരുമാനിച്ചത് ആര് അപേക്ഷ നല്കിയിട്ടാണ്? കാസര്‍ഗോഡ് കൃപേഷിനേയും ശരത് ലാലിനെയും കൊലപ്പെടുത്തിയ സിപിഎം ക്രിമിനലുകളെ രക്ഷിക്കാന്‍ വേണ്ടി 40 ലക്ഷം രൂപ ചിലവഴിച്ചു വക്കീലിനെ ഏര്‍പ്പെടുത്തിയത് ആര് അപേക്ഷ നല്കിയിട്ടാണ്?
കമ്മ്യൂണിസ്റ്റുകാരാ, ആത്മാഭിമാനമുള്ള ഒരു മുക്കുവനും ആ മൂന്ന് മുക്കുവ യുവാക്കളുടെ കുടുംബത്തിന് നീതി ലഭിക്കുവാനായി നിന്റെയൊക്കെ കാല് പിടിക്കുമെന്ന് സ്വപ്നം കാണണ്ട. പ്രളയത്തില്‍ മുങ്ങിത്താണ നിന്നെയൊക്കെ കൈ പിടിച്ചുയര്‍ത്തിയ, കേരളത്തിന്റെ സ്വന്തം സൈന്യമെന്ന് നീയൊക്കെ വാഴ്ത്തിപാടിയ മുക്കുവര്‍, അവര്‍ക്ക് ചത്ത പട്ടിയുടെ വില പോലും നല്‍കുന്നില്ലെന്ന യാഥാര്‍ഥ്യം ആ സമൂഹം തിരിച്ചറിഞ്ഞുകഴിഞ്ഞു. അവര്‍ക്ക് അര്‍ഹതപ്പെട്ടത് ലഭിച്ചില്ലെങ്കില്‍ അത് നേടിയെടുക്കാനുള്ള ആര്‍ജ്ജവം അവര്‍ക്കിനിയും നഷ്ട്ടപ്പെട്ടിട്ടില്ലെന്നും ഓര്‍ക്കുന്നത് നല്ലതാണ്.
ജിഷ്ണുവും, വിഷ്ണുവും, ജഗന്നാഥും തങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണെന്ന് ജാതി മത രാഷ്ട്രീയ ഭേദമെന്യേ കണ്ണീരൊഴുക്കിയ ചാവക്കാട്ടെ പ്രമുഖരോട്. നിങ്ങളൊഴുക്കിയ കണ്ണീരും അനുശോചനവും ആത്മാര്ഥതയുള്ളതായിരുന്നുവെങ്കില്‍ അവരുടെ കുടുംബങ്ങള്‍ക്ക് അര്‍ഹതപ്പെട്ട സര്‍ക്കാര്‍ സഹായങ്ങള്‍ നേടിക്കൊടുക്കുന്നതിന് ശബ്ദമുയര്‍ത്തുക.
Post Your Comments