KeralaLatest NewsNews

ആശ്രയ കേന്ദ്രത്തിൽ ലൈംഗിക പീഡനമെന്ന് ആരോപണം; ട്രസ്റ്റ് ഡയറക്ടറുടെ ഭർത്താവിനെതിരെ മുഖ്യമന്ത്രിക്ക് പരാതി

കോട്ടയം : സാന്ത്വനം ആശ്രയ കേന്ദ്രത്തിൽ 21കാരിയെ പീഡിപ്പിച്ചതായി പരാതി. ട്രസ്റ്റ് ഡയറക്ടർ ആനി ബാബുവിന്‍റെ ഭർത്താവ് ബാബു വർഗീസ് പീഡിപ്പിച്ചെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് പെൺകുട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകി.

ആനി ബാബുവിന്‍റെ മാതാവിനെ പരിചരിക്കാൻ ആശ്രയ കേന്ദ്രത്തിലെ അന്തേവാസികളെ വീട്ടിലേക്ക് കൊണ്ടുപോകുന്നത് പതിവായിരുന്നു. ഇതിനിടെയാണ് അശ്ലീല വീഡിയോ പ്രദർശിപ്പിച്ചുകൊണ്ട് കടന്നു പിടിച്ചെന്ന് പെൺകുട്ടി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു.

സ്ഥാപനത്തിലെ അന്തേവാസികളായ മറ്റ് പെൺകുട്ടികളും സംഭവം സ്ഥിരീകരിക്കുന്നുണ്ട്. സ്ഥാപനത്തിലെ 17 മുതിർന്ന പെൺകുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റി മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തിൽ കോട്ടയം വനിതാ സെൽ അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button