Latest NewsNewsInternational

കുന്തമുപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതിനിടെ സ്രാവ് അക്രമിച്ചു ; മുങ്ങല്‍ വിദഗ്ധന് ദാരുണാന്ത്യം

ബ്രിസ്ബെയ്ന്‍: കുന്തമുപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതിനിടെ സ്രാവിന്റെ ആക്രമണത്തില്‍ മുങ്ങല്‍ വിദഗ്ധന് ദാരുണാന്ത്യം. ഓസ്ട്രേലിയയിലെ വിനോദ സഞ്ചാര കേന്ദ്രമായ ഫ്രേസര്‍ ഐലന്‍ഡിലാണ് സംഭവം. 36കാരനായ യുവാവിന് സ്രാവിന്റെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റിരുന്നു.തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇയാള്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഏത് വിഭാഗത്തില്‍പ്പെട്ട സ്രാവാണ് ആക്രമിച്ചതെന്ന് വ്യക്തമായിട്ടില്ലെന്ന് അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഇയാള്‍ മത്സ്യബന്ധനത്തിനിറങ്ങിയത്. എന്നാല്‍ സ്രാവില്‍ നിന്നും കാലിന് കടിയേറ്റ ഇദ്ദേഹത്തിന് പാരാമെഡിക്കുകള്‍ വരുന്നതിനുമുമ്പ് ഒരു ഡോക്ടറും നഴ്സും കരയില്‍ അദ്ദേഹത്തിന് പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും രണ്ടര മണിക്കൂര്‍ കഴിഞ്ഞ് അദ്ദേഹം മരിച്ചു.

ദുരന്തത്തില്‍ പ്രാദേശിക സമൂഹം വളരെയധികം ദുഃഖിതരാണെന്ന് ഫ്രേസര്‍ കോസ്റ്റ് മേയര്‍ ജോര്‍ജ് സീമോര്‍ പറഞ്ഞു. ഇത് ഞങ്ങളുടെ കമ്മ്യൂണിറ്റിയെ സംബന്ധിച്ചിടത്തോളം ദുഃഖകരമായ ദിവസമാണ് ഈ യുവാവിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഞങ്ങളുടെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. അവന്റെ മുന്‍പില്‍ ഒരു യുവജീവിതം നഷ്ടപ്പെടുന്നത് വാക്കുകള്‍ക്കപ്പുറമുള്ള ഒരു ദുരന്തമാണ്, അവരുടെ സങ്കടവും സങ്കടവും ഞങ്ങള്‍ പങ്കുവെക്കുന്നു സീമോര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഈ വര്‍ഷം നാലാമത്തെയാളാണ് ഓസ്ട്രേലിയയില്‍ സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button