KeralaCinemaMollywoodLatest NewsNewsIndiaBollywoodHollywoodEntertainment

മേഘ്‌ന രാജിനെ വിഷമത്തിലാക്കി ധ്രുവ് സര്‍ജ, ചേട്ടന്‍റെ വിയോഗം താങ്ങാനാവാതെ സഹോദരന്‍ ആശുപത്രിയില്‍

വിഷാദ രോഗത്തിനുള്ള ചികിത്സ തേടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് താരത്തെ

10 വര്‍ഷത്തെ സൗഹൃദത്തിന് ശേഷമായാണ് മേഘ്‌ന രാജും ചിരഞ്ജീവി സര്‍ജയും വിവാഹിതരായത്. രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ദിവസങ്ങള്‍ പിന്നിടുന്നതിനിടയിലായിരുന്നു ആ വിയോഗം. കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തുന്നതിന്റെ സന്തോഷത്തിലായിരുന്നു എല്ലാവരും. പ്രിയതമന്റെ നെഞ്ചില്‍ വീണ് പൊട്ടിക്കരയുന്ന മേഘ്‌നയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. എല്ലാമെല്ലാമായ ചേട്ടന്‍ ഇനിയില്ലെന്ന് ധ്രുവ് സര്‍ജയ്ക്ക് വിശ്വസിക്കാനാവുന്നില്ല. വിഷാദ രോഗത്തിനുള്ള ചികിത്സ തേടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് താരത്തെയെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

തെന്നിന്ത്യന്‍ സിനിമാലോകത്തെ തന്നെ ഒരുപോലെ വേദനയിലാഴ്ത്തിയ വിയോഗങ്ങളിലൊന്നായിരുന്നു ചിരഞ്ജീവി സര്‍ജയുടേത്. അര്‍ജുന്‍ സര്‍ജയുടെ സഹോദരിയുടെ മകനും കന്നഡ അഭിനേതാവുമായ ചിരു ഇനിയില്ലെന്ന് വിശ്വസിക്കാന്‍ ആരാധകര്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ ഇതുവരെ കഴിഞ്ഞിട്ടില്ല. സഹോദരങ്ങള്‍ക്കൊപ്പമുള്ള മനോഹരമായ ചിത്രമായിരുന്നു ചിരു അവസാനമായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ശ്വാസ തടസ്സത്തെത്തുടര്‍ന്നായിരുന്നു താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം.

ചിരുവിന് ഏറെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നായിരുന്നു ധ്രുവിന്‍ൻറെ ഫാം ഹൗസ്. അവിടെയായിരുന്നു അദ്ദേഹത്തിന് അന്ത്യവിശ്രമം ഒരുക്കിയത്. ചേട്ടനായി അന്ത്യകര്‍മ്മങ്ങള്‍ ചെയ്യുമ്പോഴെല്ലാം വിങ്ങിപ്പൊട്ടുകയായിരുന്ന ധ്രുവ്. സഹോദരനെ നഷ്ടമായതിന്റെ വേദന താങ്ങാനാവുന്നതിനും അപ്പുറത്താണെന്നും അദ്ദേഹം കുറിച്ചിരുന്നു. അതിന് ശേഷമായാണ് വിഷാദത്തിലാണെന്നുള്ള വിവരങ്ങളും പുറത്തുവന്നത്.

ചേട്ടനായിരുന്നു തനിക്ക് എല്ലാമെന്നും തങ്ങളെ വിട്ട് പോയെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും ധ്രുവ് സര്‍ജ പറഞ്ഞിരുന്നു. ഈ അവസ്ഥയെ അതിജീവിക്കാന്‍ തനിക്ക് കഴിയില്ലെന്നും ചേട്ടന്‍ തിരിച്ച് വന്നേ തീരൂയെന്നും ധ്രുവ് നേരത്തെ പറഞ്ഞിരുന്നു. മേഘ്‌നയ്ക്ക് ധൈര്യം കൊടുക്കാനും ചേര്‍ത്ത് പിടിക്കാനും ധ്രുവ് മാത്രമേയുള്ളൂവെന്നായിരുന്നു എല്ലാവരും താരത്തെ ഒാര്‍മ്മിപ്പിച്ചത്. വിഷാദത്തെ തുടര്‍ന്ന് ധ്രുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button