MollywoodLatest NewsKeralaCinemaBollywoodEntertainmentHollywoodKollywood

വെറും രണ്ട് സിനിമകൾ കൊണ്ട് പ്രതിഫലത്തിൽ നയൻതാരയെ കടത്തിവെട്ടി മാളവിക മോഹനൻ; കാരണം ഇതാണ്

തല അജിത്തിന്റെ പുതിയ ചിത്രത്തിലും മാളവിക നായികയാകും

മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാന്റെ നായികയായി പട്ടം പോലെ എന്ന ചിത്രത്തിലൂടെയായിരുന്നു നടി മാളവിക മോഹന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. മലയാളത്തിൽ വളരെ കുറച്ച് ചിത്രങ്ങളിൽ അഭിനയിച്ച് പിന്നീട് തമിഴും തെലുങ്കുമൊക്കെ കീഴടക്കിയ നടിയാണ് മാളവിക മോഹനൻ.ചലച്ചിത്ര ഛായാഗ്രാഹകൻ കെ യു മോഹനന്റെ മകളാണ് മാളവിക.

മലയാളത്തിൽ അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും മാളവിക ഇപ്പോൾ ബോളിവുഡ് വരെ കീഴടക്കിയ നടിയാണ്. നിലവിലെ ലേഡീ സൂപ്പർസ്റ്റാർ നയൻതാര ആണെങ്കിലും അടുത്ത ലേഡീ സൂപ്പർ സ്റ്റാർ പദവി ഇപ്പോൾ മാളവികയ്ക്കാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ബിയോണ്ട് ക്ലൈഡ്‌സ് എന്ന ചിത്രത്തിലായിരുന്നു മാളവിക ഹിന്ദിയിൽ അഭിനയിച്ചത്. ഹിന്ദിയിൽ രണ്ടാമതൊരു ചിത്രം കൂടി ചെയ്യാൻ പോവുകയാണ് നടി. രവി ഉദയവർ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് മാളവിക വീണ്ടും ബോളിവുഡിൽ അഭിനയിക്കാൻ പോകുന്നത്. അതേ സമയം തല അജിത്തിന്റെ പുതിയ ചിത്രത്തിലും മാളവിക നായികയാകും എന്നാണ് അറിയുന്നത്.

shortlink

Post Your Comments


Back to top button