CinemaMollywoodLatest NewsKeralaEntertainment

ഇന്നലെ റിലീസ് ആകേണ്ട മഞ്ജു വാര്യർ ബിജുമേനോൻ ചിത്രത്തെ പറ്റി സംവിധായകൻ മധു വാര്യർ

കൊറോണ ഇല്ലായിരുന്നെങ്കിൽ എന്റെ സിനിമ ഇന്നലെ റിലീസ് ആയിരുന്നു: മധു വാരിയർ.

കൊറോണ ഇല്ലായിരുന്നെങ്കിൽ തന്റെ സിനിമ ഇന്നലെ (ജൂണ്‍ 3) തിയറ്ററുകളിലെത്തുമായിരുന്നു എന്നാണ് മധു സമൂഹമാധ്യമത്തിൽ കുറിച്ചത്. മധു വാര്യറുടെ ആദ്യസംവിധാന സംരഭമായ ‘ലളിതം സുന്ദരം’ എന്ന സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുന്നത് ഈ വർഷം ഫെബ്രുവരി രണ്ടാം വാരത്തിലാണ്.കൊറോണ എന്ന മാരക വൈറസ് ലോകത്തെ നിശ്ചലാക്കുക മാത്രമല്ല, ഒരുപാട് പേരുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമൊക്കെയാണ് തകർത്തുകളഞ്ഞത്.

മഞ്ജു വാരിയറും ബിജു മേനോനുമാണ് മേനോനുമാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മഞ്ജു വാരിയർ, പ്രൊഡക്‌ഷൻസ് സെഞ്ച്വറിയുടെ സഹകരണത്തോടെയാണ് നിർമാണം. മഞ്ജു നിർമിക്കുന്ന ആദ്യ കൊമേർസ്യൽ ചിത്രം കൂടിയാണ് ഇത്. എന്നാൽ സംസ്ഥാനത്ത് കൊറോണ ജാഗ്രത പുലര്‍ത്താനുള്ള നിര്‍ദ്ദേശം പുറപ്പെടുവിച്ചതിന് തുടർന്ന് മാർച്ചിൽ സിനിമയുടെ ചിത്രീകരണം നിർത്തിവച്ചു. സിനിമയുടെ പോസ്റ്റ് പ്രൊഡക്‌ഷന്‍ വർക്കുകൾ ഇപ്പോൾ പുരോഗമിക്കുകയാണ്.

shortlink

Post Your Comments


Back to top button