കൊല്ലം : കടയ്ക്കല്‍ വരയറയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത കേസില്‍ അടുത്ത ബന്ധുക്കളായ 3 പേര്‍ പിടിയില്‍. 3 മാസങ്ങള്‍ക്കു മുമ്പാണു ലൈംഗിക പീഡനത്തെതുടര്‍ന്ന് പട്ടികജാതി സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പിടിയിലായവരില്‍ 2 പേര്‍ സിപിഎം അനുഭാവികളായ പെണ്‍കുട്ടിയുടെ അമ്മാവന്മാരാണ്.
പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞെങ്കിലും രാഷ്ട്രീയ സ്വാധീനം മൂലം പൊലീസ് ആ വഴിക്ക് അന്വേഷണം നടത്തിയില്ല. പിന്നീട് മുഖ്യമന്ത്രിക്കും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ബന്ധുക്കളിലൊരാള്‍ പരാതി നല്‍കുകയായിരുന്നു.
Post Your Comments