CinemaMollywoodLatest NewsKeralaIndiaBollywoodHollywoodEntertainmentInternationalKollywood

എ.എക്സ്.എൻ. ടി വി ചാനൽ ഇന്ത്യയിലെ പ്രക്ഷേപണം അവസാനിപ്പിച്ചു

ചാനൽ രംഗത്തെ തങ്ങളുടെ 21 വർഷത്തെ വലിയ യാത്രയാണ് എ.എക്സ്.എൻ. ചാനൽ അവസാനിപ്പിക്കുന്നതും

എ.എക്സ്.എൻ.ദില്ലി ആജ് തക്ക്,ഉൾപ്പടെ 40 ഓളം ചാനലുകളാണ് ലോക്കഡോൺ സാഹചര്യത്തിൽ ഇന്ത്യയിൽ പ്രേക്ഷപണം അവസാനിപ്പിക്കാൻ തീരുമാനിച്ചത് .ഇന്ത്യൻ ചാനൽ രംഗത്തെ തങ്ങളുടെ 21 വർഷത്തെ വലിയ യാത്രയാണ് എ.എക്സ്.എൻ. ചാനൽ അവസാനിപ്പിക്കുന്നതും

ഹെച്.ബി.ഓ.,സ്റ്റാർ മൂവീസ്,എ എക്സ്.എൻ. 2000 ങ്ങളിൽ ടെലിവിഷൻ ചാനൽ വീട്ടിലെ ടി.വി യിൽ ഇങ്ങനെ സെറ്റു ചെയ്തുവെച്ച കുറേപ്പേരെങ്കിലും ആ ചാനലിന് പുറകെ ആരാധനയോടെ പോയവരാണ്.
ഇംഗ്ലീഷ് ടി.വി.ഷോകളിലേക്ക് ഉള്ള അവരുടെ വാതിലായിരുന്നു ,എ.എക്സ്.എൻ. ഇന്ത്യയിലെ പ്രക്ഷേപണം അവസാനിപ്പിച്ചു.നെറ്റ്ഫ്ലിക്സ്,ആമസോൺ എന്നവരോടും മറ്റുചാനലുകളോടും മത്സരിച്ചു നീക്കാനുള്ള ഐറ്റങ്ങളൊന്നും ഇപ്പോളവരുടെ കയ്യിലില്ലായിരുന്നു ആരാധർ പറയുന്നതും .

സീരീസുകൾ ഫുൾ ഒറ്റയടിക്ക് ലഭ്യമാകുന്ന ഇക്കാലത്ത് പഴയ സീരീസുകളിട്ടാൽ ആരുകാണാൻ.പുതിയ സിനിമകളും കൈവശമില്ല ഗോസ്റ്റ് ഹണ്ട്രസ്, ബ്രേക്കിംഗ് ദി മജിഷ്യൻസ് കോഡ്,വൈപ്പ് ഔട്ട്,ഫിയർ ഫാക്ടർ,മിനിറ്റ് ടു വിൻ ഇറ്റ്, ഷെർലോക്ക്, 24,ബ്ലൂ ബ്ളഡ്സ്,സി.എസ്.ഐ.ക്രൈം സീൻ ഇൻവെസ്റ്റിഗേഷൻ,എലമെന്ററി,സ്കോര്പിയോൺ,സെക്സ് ആൻഡ് ദി സിറ്റി, ബ്രേക്കിംഗ് ദി മജിഷ്യൻസ് കോഡ്;മാജിക്‌സ് ബിഗ്ഗെസ്റ്റ് സീക്രെട്സ് ഫൈനലി റിവീൽഡ്,എൻ സി ഐ എസ് ;ലോസ് എൻജെൽസ്, തുടങ്ങിയ റിയാലിറ്റി ഷോകൾ അങ്ങനെയെത്രയെത്ര ഐറ്റങ്ങൾ ഒരിക്കൽ പ്രിയപ്പെട്ടതായിരുന്ന ചാനലിന് യാത്രാമൊഴി എന്നായിരുന്നു ഒരു സിനിമാ ഗ്രൂപ്പിലെ ആരാധകൻ പ്രതികരിച്ചതും.

ഓൺലൈൻ ചാനലുകളും OTT പ്ലാറ്റുഫോമുകളും സജീവം ആയപ്പോൾ അവർക്കൊപ്പം പിടിച്ചുനിൽക്കുക ഇത്തിരി ബുദ്ധിമുട്ടാണ് പ്രത്യേകിച്ചു ഈ ഒരു കോവിഡ് സാഹചര്യത്തിൽ. പഴയ സാധനകൾ വീണ്ടും വിറ്റുപോകില്ല പരസ്യ വരുമാനം കുറയുന്നു എന്ന് മനസിലാക്കിയിട്ടാവണം ഇന്ത്യയിൽ ഉള്ള ബ്രോഡ്കാസ്റ്റിംഗ് അതും 21 വർഷത്തെ ജൈത്ര യാത്ര അവർ അവസാനിപ്പിച്ചതും.

shortlink

Post Your Comments


Back to top button