തിരുവനന്തപുരം : തിരുവനന്തപുരം എ ആര്‍ ക്യാമ്പിലെ പൊലീസുകാരന് കോവിഡ് രോഗബാധയുടെ ഉറവിടം അജ്ഞാതം . നന്ദാവനം എ ആര്‍ ക്യാമ്പിലെ പൊലീസുകാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ കണ്ടെയ്ന്‍മെന്റ് മേഖലയില്‍ ജോലി ചെയ്തിരുന്നതായാണ് സൂചന.
Read Also : കൊല്ലത്ത് ഒരു കുടുംബത്തിലെ മൂന്നുപേര്‍ ഉള്‍പ്പടെ ഒന്‍പത് പേര്‍ക്ക് കൂടി കോവിഡ് 19
എന്നാല്‍ രോഗബാധയുടെ ഉറവിടം വ്യക്തമായിട്ടില്ല. 27-ാം തീയതി വരെ ഇദ്ദേഹം എആര്‍ ക്യാമ്ബില്‍ ജോലിക്ക് എത്തിയിരുന്നു. 28-ാം തീയതി പനിയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തുടര്‍ന്ന് നടത്തിയ കോവിഡ് പരിശോധനഫലമാണ് പോസിറ്റീവ് ആണെന്ന് തെളിഞ്ഞത്. ആനയറ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച സമയത്ത് ഇദ്ദേഹം അവിടെ ജോലി ചെയ്തിരുന്നു. കൂടാതെ 24 ന് ഇദ്ദേഹം ജോലിയുമായി ബന്ധപ്പെട്ട് ആലുവയില്‍ പോയിരുന്നു. അദ്ദേഹത്തിന്റെ രോഗബാധയുടെ ഉറവിടത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണ്.
Post Your Comments