ആലപ്പുഴ : ഒരു കുടുംബത്തിലെ 11 പേര്‍ക്ക് കോവിഡ് , രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ. ആലപ്പുഴയിലെ ഒരു കുടുംബത്തിലെ 11 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജൂണ്‍ 29ന് രോഗം സ്ഥിരീകരിച്ച കായംകുളം സ്വദേശിയുടെ ബന്ധുക്കളും കുടുംബാംഗങ്ങളുമാണ് പതിനൊന്ന് പേര്.
ചെറുതന സ്വദേശിനികളായ 46 വയസുള്ള സ്ത്രീയും മകളും, കായംകുളം സ്വദേശികളായ 54 വയസുകാരന്, രണ്ടു യുവാക്കള്‍, രണ്ടു യുവതികള്‍, മൂന്നു പെണ്‍കുട്ടികള്‍ ഒരു ആണ്‍കുട്ടി എന്നിവരാണ് ഇന്ന് രോഗം സ്ഥിരീകരിച്ച ഒരു കുടുംബത്തിലെ അംഗങ്ങള്‍. ഇവരുള്‍പ്പെടെ ആലപ്പുഴയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ച 21 പേരില്‍ 12 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. എട്ടും ഒമ്പതും മാസം പ്രായമുള്ള കുഞ്ഞുങ്ങള്‍ക്കും ഇന്ന് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചു.
തിരുവനന്തപുരം, എറണാകുളം നഗരങ്ങളിലും പൊന്നാനി താലൂക്കിലും ഗുരുതര സാഹചര്യമാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചതും ഇന്നാണ്. 27 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം പിടിപെട്ടു. മലപ്പുറത്ത് എടപ്പാള്‍ ആശുപത്രിയിലെ ജീവനക്കാരിക്കും ശുകപുരം ആശുപത്രിയില്‍ ചികിത്സ തേടിയ ഒരു വയസുകാരനും ഉള്‍പ്പെടെ മൂന്ന് പേര്‍ക്കും വെള്ളിയാഴ്ച സമ്പര്‍ക്കത്തിലൂടെ രോഗം പിടിപിട്ടു.
Post Your Comments