Latest NewsNewsIndia

ഇന്ത്യയില്‍ പൈതണിനു ശേഷം സൂപ്പര്‍ അനകൊണ്ട : രണ്ട കിലോമീറ്റര്‍ നീളമുള്ള ഈ ട്രെയിനിന്റെ വിവരങ്ങള്‍ പുറത്തുവിട്ട് ഇന്ത്യന്‍ റെയില്‍വേ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പൈതണിനു ശേഷം സൂപ്പര്‍ അനകൊണ്ട, വിവരങ്ങള്‍ പുറത്തുവിട്ട് ഇന്ത്യന്‍ റെയില്‍വേ . ഒഡീഷയിലെ ലാജ്കുര മുതല്‍ റൂര്‍ക്കെല വരെ മൂന്ന് ചരക്കുവണ്ടികള്‍ക്കുളള റേക്കുകള്‍ ചേര്‍ത്തുളള വമ്പന്‍ ചരക്ക് ട്രെയിനാണ് സൂപ്പര്‍ അനക്കൊണ്ട. ദക്ഷിണപൂര്‍വ്വ മദ്ധ്യ റെയില്‍വേയാണ് ഈ വലിയ ചരക്കുവണ്ടി ഓടിച്ചത്. മൊത്തം 177 റേക്കുകളാണ് ഈ വണ്ടിയിലുണ്ടായിരുന്നത്.

Read Also : രാമായണ എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ മാര്‍ച്ചില്‍ ആദ്യ ട്രെയിന്‍ പുറത്തിറക്കും

കേന്ദ്ര റെയില്‍വേ മന്ത്രിയായ പിയൂഷ് ഗോയല്‍ മൂന്ന് വണ്ടികള്‍ ഒന്നിച്ച് ചേര്‍ത്ത 177 റേക്കുകള്‍ ഒഡീഷയില്‍ ലാജ്കുര മുതല്‍ റൂര്‍കെല വരെ ഓടിച്ചെന്നും ഇത് ഇന്ത്യന്‍ റെയില്‍വേയുടെ ചരക്ക് നീക്കത്തില്‍ വലിയൊരു കുതിച്ച് ചാട്ടമാണെന്നും ചരക്കുവണ്ടിയുടെ വീഡിയോ ഷെയര്‍ ചെയ്ത് ട്വിറ്ററില്‍ കുറിച്ചു.

ഇത്തരത്തില്‍ വലിയ ചരക്ക് വണ്ടികള്‍ ഓടിക്കുന്നതിലൂടെ വലിയ അളവില്‍ സമയം ലാഭിക്കാന്‍ റെയില്‍വേക്ക് സാധിക്കും. മുന്‍പ് രണ്ട് വണ്ടികളുടെ റേക്ക് ചേര്‍ത്ത് ‘പൈതണ്‍’ എന്ന പേരില്‍ ചരക്ക് ട്രെയിന്‍ ഓടിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button