ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുട്ടിനുമായി ഹോട്ട്ലൈന്‍ സംഭാഷണം നടത്തി. അധികാരത്തില്‍ തുടരാന്‍ അനുവദിക്കുന്ന ഭരണഘടനാ ഭേദഗതിക്ക് ലഭിച്ച ജനപിന്തുണയ്ക്ക് അദ്ദേഹം അഭിനന്ദനങ്ങള്‍ അറിയിച്ചു. രണ്ടാം ലോക മഹായുദ്ധ വിജയത്തിന്റെ 75-ാം വാര്‍ഷിക വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസകള്‍ നേര്‍ന്നിരുന്നു.ജൂണ്‍ 24 ന് മോസ്കോയില്‍ നടന്ന പരേഡില്‍ ഇന്ത്യന്‍ സൈനികര്‍ പങ്കെടുത്തത് ഇരു രാജ്യങ്ങളും തമ്മിലുള്ള സൌഹൃദത്തിന്റെ അടയാളമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കോവിഡ് മഹാമാരിയെ നേരിടാന്‍ സ്വീകരിച്ച നടപടികളും ഇരു നേതാക്കളും വിലയിരുത്തി. ജനഹിത പരിശോധനയില്‍ വിജയിച്ച പുടിനെ അഭിനന്ദനമറിയിക്കുന്ന ആദ്യ രാഷ്ട്രത്തലവനാണ് നരേന്ദ്രമോദി. അതേസമയം അതിർത്തിയിലെ അശാന്തത കണക്കിലെടുത്ത് റഷ്യയില്‍ നിന്നും 33 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള പ്രൊപ്പോസലിന് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ അംഗീകാരം നല്കി.
നിലവിലുള്ള 59 മിഗ് 29 യുദ്ധവിമാനങ്ങള്‍ നവീകരിക്കുന്നതിനൊപ്പം 21 മിഗ് 29 വിമാനങ്ങളും 12 സുഖോയ്-30 എംകെഐ യുദ്ധവിമാനങ്ങളും വാങ്ങാനാണ് അനുമതി നല്‍കിയിരിക്കുന്നത്. നവീകരിച്ച മിഗ് 29 വിമാനങ്ങള്‍ക്കും പുതുതായി വാങ്ങുന്നവയ്ക്കും കൂടി 7,418 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സുഖോയ്-30 വിമാനങ്ങള്‍ക്ക് 10,730 കോടി രൂപ ചെലവ് വരും. ആയുധങ്ങള്‍ വാങ്ങാനായി ഏകദേശം 38,900 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നത്.
Post Your Comments