COVID 19Latest NewsNewsIndia

ഇന്ത്യന്‍ ആര്‍മി ബ്രിഗേഡിയര്‍ കോവിഡ് 19 ബാധിച്ച് മരിച്ചു

ന്യൂഡൽഹി • ഇന്ത്യൻ സേനയുടെ ഇ.എം.ഇ ഈസ്റ്റേൺ കമാൻഡ് ബ്രിഗേഡിയർ വികാസ് സാമ്യാൽ കോവിഡ് -19 അണുബാധയെ തുടർന്ന് വ്യാഴാഴ്ച (ജൂൺ 2, 2020) രാവിലെ മരിച്ചു.

കൊറോണ വൈറസ് അണുബാധയുമായുള്ള നീണ്ട പോരാട്ടത്തിനൊടുവിലാണ് ബ്രിഗേഡിയർ വികാസ് സമ്യാൽ മരണത്തിന് കീഴടങ്ങിയത്. ഇദ്ദേഹത്തിന്റെ ഭാര്യയും രണ്ട് മക്കളും അണുബാധയില്‍ നിന്നും കരകയറിയിരുന്നു.

ഇന്ത്യൻ സൈന്യത്തിന്റെ ആറ് ഓപ്പറേഷൻ കമാൻഡുകളിൽ ഒന്നാണ് ഈസ്റ്റേൺ കമാൻഡ്.

അതേസമയം, ജൂൺ 30 ന് അതിർത്തി സുരക്ഷാ സേനയിൽ (ബി‌എസ്‌എഫ്) കുറഞ്ഞത് 53 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ബി‌എസ്‌എഫ് പങ്കിട്ട വിവരമനുസരിച്ച്, 1,518 കൊറോണ വൈറസ് കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 345 സജീവ കേസുകളും 659 രോഗമുക്തിയും ഉൾപ്പെടുന്നു. കൊറോണ വൈറസ് ബാധ മൂലം ഇതുവരെ നാല് ബി.എസ്.എഫ് ഉദ്യോഗസ്ഥർ മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button