തിരുവനന്തപുരം: കോവിഡ് വ്യാപനം, തിരുവനന്തപുരത്ത് സ്ഥിതി അപകടകരമെന്ന് മേയര്‍ കെ. ശ്രീകുമാര്‍ . നാലുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചതിന്റെ ഉറവിടം വ്യക്തമാകാത്ത സാഹചര്യത്തില്‍ തിരുവനന്തപുരത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മേയര്‍ കെ.ശ്രീകുമാര്‍ അറിയിച്ചു. തിരുവനന്തപുരത്ത് സ്ഥിതി അപകടകരമാണ്. പാളയം സാഫല്യം കോംപ്ലക്സിലുള്ള ഷോപ്പിലെ ജീവനക്കാരനായ അസാം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോംപ്ലക്സ് ഏഴുദിവസത്തേക്ക് അടച്ചിടുമെന്ന് മേയര്‍ പറഞ്ഞു. സാഫല്യം കോംപ്ലക്സിന്റെ സമീപമുള്ള പാളയം മാര്‍ക്കറ്റിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. മാര്‍ക്കറ്റിലെ മുന്‍വശത്ത് ഗേറ്റ് മാത്രമായിരിക്കും തുറക്കുക. പിറകുവശത്തെ ഗേറ്റ് അടച്ചിടും. മാര്‍ക്കറ്റിന് മുന്നില്‍ നഗരസഭ ആരോഗ്യവിഭാഗത്തിന്റെ കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വളരെ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ മാര്‍ക്കറ്റിലേക്ക് പ്രവേശനം അനുവദിക്കൂ.
Read Also : സംസ്ഥാനത്ത് കൊവിഡ് ആന്റിജൻ പരിശോധനയ്ക്കുള്ള മാർഗനിർദേശം പുറത്തിറങ്ങി
നഗരസഭയിലെ മറ്റു മാര്‍ക്കറ്റുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തും. ലോട്ടറി വില്പനമക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തകുടര്‍ന്ന് വഞ്ചിയൂര്‍, കുന്നുംപുറം പ്രദേശങ്ങള്‍ കണ്ടെയ്ന്മെന്റ് സോണാക്കുന്നത് പരിഗണിക്കും. ഇവിടെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും.ആള്‍ക്കൂട്ടം ഉണ്ടാകുന്ന സ്ഥലങ്ങള്‍,?ഓഫീസുകള്‍, ബസ് സ്റ്റോപ്പുകള്‍ എന്നിവിടങ്ങളില്‍ കര്‍ശന നിയന്ത്രണം നടപ്പാക്കും. സൂപ്പര്‍ മാര്‍ക്കറ്റുകളിലും നിയന്ത്രണം കര്‍ശനമാക്കുമെന്ന് മേയര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ നഗരം അടച്ചിടില്ലെന്നും മേയര്‍ വ്യക്തമാക്കി.
Post Your Comments