തിരുവനന്തപുരം: രാജ്യം ഇന്നുമുതല്‍ അണ്‍ലോക്ക് രണ്ടാം ഘട്ടത്തിലേക്ക്. രാത്രികാല കര്‍ഫ്യൂ കര്‍ശനമായി നടപ്പാക്കാനാണ് തീരുമാനം. രാത്രി പത്തുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെ കര്‍ഫ്യൂ തുടരും.എന്നാല്‍ വ്യവസായശാലകളുടെ പ്രവര്‍ത്തനം, ചരക്കുനീക്കം, ഗതാഗതം എന്നിവ അനുവദിക്കും. 65 വയസിന് മുകളിലുള്ളവര്‍, പത്തുവയസിന് താഴെയുള്ളവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ തുടങ്ങിയവര്‍ വീടുകളില്‍ തന്നെ കഴിയണം. സ്കൂളുകൾ, കോളേജുകൾ, ബാറുകൾ സിനിമാ തീയേറ്ററുകൾ, ജിം, ബാര്‍, നീന്തല്‍ക്കുളങ്ങള്‍ എന്നിവ ഈ ഘട്ടത്തിലും അടഞ്ഞുകിടക്കും. മത, രാഷ്ട്രീയ, കലാ-കായിക വിനോദസമ്മേളനങ്ങള്‍, വലിയ കൂട്ടംചേരലുകള്‍ എന്നിവയ്ക്കും അനുവാദമില്ല. കേന്ദ്രത്തിന്റെ തീരുമാന പ്രകാരം മാത്രമായിരിക്കും ഇവ അനുവദിക്കുക.
നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണം ജൂലായ് 31വരെ കര്‍ശനമായി തുടരാനാണ് തീരുമാനം. ആരോഗ്യപരമായ കാരണങ്ങള്‍ക്കും അത്യാവശ്യസേവനങ്ങള്‍,സാധനങ്ങള്‍ എന്നിവയ്ക്കു വേണ്ടിയല്ലാതെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ യാത്ര അനുവദിക്കില്ല. അതേസമയം രണ്ടാം ഘട്ട അൺ ലോക്കിലെ സ്ഥിതിഗതികൾ സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചർച്ച ചെയ്യും. കേന്ദ്ര നിർദ്ദേശം അതേ പടി പാലിക്കുമെന്ന് കാണിച്ച് ഉത്തരവിറക്കിയെങ്കിലും കേരളത്തിലേക്കുള്ള യാത്രക്ക് രജിസ്ട്രേഷൻ തുടരണമെന്നാണ് സംസ്ഥാനത്തിന്‍റെ നിലപാട്.
Post Your Comments