KeralaLatest NewsNews

പുതിയ ലിവോ ബിഎസ്-6 അവതരിപ്പിച്ചു ഹോണ്ട

കൊച്ചി:നിശബ്ദ വിപ്ലവത്തിലൂടെ ഹരിത ഭാവിയിലേക്ക് ഒരു ചുവടുകൂടി കടന്നു കൊണ്ട് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ 110 സിസിയുടെ പുതിയ ലിവോ ബിഎസ്-6 മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ചു.

ജീവിത നിലവാരം ഉയര്‍ത്തുന്ന പുതിയ മൂല്യങ്ങള്‍ സൃഷ്ടിക്കുകയാണ് ഹോണ്ടയുടെ ബിഎസ്-6 ശ്രേണിയെന്നും ഉപഭോക്താവിന്റെ വിശ്വാസവും ഉറപ്പുമാണ് ബ്രാന്‍ഡിന്റെ ശക്തിയെന്നും 2015ല്‍ അവതരിപ്പിച്ചതു മുതല്‍ ലിവോ ഒരു പ്രത്യേക വിഭാഗത്തെ എന്നും ആകര്‍ഷിച്ചുപോന്നുവെന്നും ഹോണ്ടയുടെ പുതിയ സാങ്കേതിക വിദ്യയും അര്‍ബന്‍ രൂപകല്‍പ്പനയും ചേര്‍ത്താണ് പുതിയ ലിവോ ബിഎസ്-6 അവതരിപ്പിക്കുന്നതെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യാദ്‌വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.

ഹോണ്ടയുടെ വിശ്വസനീയമായ 110 സിസി പിജിഎം-എഫ്‌ഐ എച്ച്ഇടി (ഹോണ്ട എക്കോ ടെക്‌നോളജി) എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിന് ഇഎസ്പി പിന്തുണ നല്‍കുന്നു.ഹോണ്ടയുടെ നൂതനമായ എസിജി സ്റ്റാര്‍ട്ടര്‍ സ്പാര്‍ക്ക് അനായാസം എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിന് സഹായിക്കുന്നു. പ്രോഗ്രാം ചെയ്ത ഫ്യൂവല്‍ ഇഞ്ചക്ഷന്‍ ആവശ്യത്തിന് മാത്രം ഇന്ധനം ഉപയോഗിക്കുന്നു.ഉയര്‍ന്ന ഇന്ധന ക്ഷമതയും നല്‍കുന്നു.എച്ഇടി ട്യൂബ് രഹിത ടയര്‍, പുതിയ ഡിസി ഹെഡ്‌ലാമ്പ്, സര്‍വീസ് ഡ്യൂ ഇന്‍ഡിക്കേറ്റര്‍, അഞ്ച് തരത്തില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന റിയര്‍ സസ്‌പെന്‍ഷന്‍, നീളമുള്ള സീറ്റ്, അഡ്ജസ്റ്റ് ചെയ്യാവുന്ന സ്റ്റീല്‍ ചെയിന്‍, കോമ്പി ബ്രേക്കിങ് സിസ്റ്റം തുടങ്ങിയ സവിശേഷതകളെല്ലാമുണ്ട്.

അര്‍ബന്‍ സ്റ്റൈലാണ് രൂപകല്‍പ്പനയിലെ സവിശേഷത. ആകര്‍ഷകമായ ഗ്രാഫിക്‌സുകള്‍ ലിവോ ബിഎസ്-6ന് പുതിയ അപ്പീല്‍ നല്‍കുന്നു. ആറു വര്‍ഷത്തെ വാറണ്ടി പാക്കേജുമുണ്ട്. ലിവോയുടെ വിതരണം ഈയാഴ്ച തന്നെ തുടങ്ങും. രണ്ടു വേരിയന്റുകളിലായി നാലു നിറങ്ങളില്‍ ലിവോ ബിഎസ്-6 ലഭ്യമാണ്.

shortlink

Post Your Comments


Back to top button