കനൗജ്: കറിവെയ്ക്കാന്‍ ഉലുവ ഇലയെന്ന് കരുതി എടുത്തത് കഞ്ചാവിന്റെ ഇല, ഭക്ഷണം കഴിച്ച കുടുംബാംഗങ്ങള്‍ എല്ലാവരും ആശുപത്രിയില്‍ . ഉത്തര്‍പ്രദേശിലെ കനൗജിലാണ് സംഭവം. ഉണങ്ങിയ ഉലുവ ഇലയെന്ന് കരുതി അബദ്ധത്തില്‍ ഉണങ്ങിയ കഞ്ചാവ് ഇലയെടുത്ത് കറിവയ്ക്കുകയായിരുന്നു. ഒരു കുടുംബത്തിലെ ആറുപേരാണ് ആശുപത്രിയിലുള്ളത്. ഉത്തര്‍പ്രദേശിലെ കനൗജിലുളള മിയാഗഞ്ജിലാണ് സംഭവം. ഉലുവക്ക് പകരം തെറ്റിദ്ധരിച്ച് കഞ്ചാവ് ഉണക്കിയ ഭാംഗ് ഉപയോഗിച്ചതാണ് കുഴപ്പമായതെന്ന് പൊലീസ് പറഞ്ഞു.
Read Also : ബോറടി മാറ്റാൻ ടെറസിൽ കഞ്ചാവ് കൃഷി നടത്തിയ യുവാവ് പിടിയിൽ
പൊലീസ് സംഭവത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ കുടുംബാംഗങ്ങളുടെ അയല്‍വാസിയായ നവല്‍ കിഷോര്‍ ഇവര്‍ക്ക് ഉണക്കിയ ഉലുവ ഇലയെന്ന് കരുതി ഭാംഗ് നല്‍കി. ഇവര്‍ കറിവച്ച് ഭക്ഷിക്കുന്നതിനിടെ എല്ലാവരും കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് സംഭവമറിഞ്ഞ അയല്‍ക്കാര്‍ ഇവരെ അടുത്തുളള ജില്ലാ ആശുപത്രിയിലാക്കി. ചികിത്സയിലുളള ഇവരെല്ലാവരും അപകടനില തരണംചെയ്‌തെന്ന് പൊലീസ് അറിയിച്ചു. അവശേഷിച്ച ഭാംഗ് പൊലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
Post Your Comments