KeralaNewsInternational

ചൈ​നീ​സ് ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ നി​രോ​ധി​ച്ച ഇ​ന്ത്യ​ക്കെ​തി​രെ സ​മാ​ന ന​ട​പ​ടി​യു​മാ​യി ചൈ​ന

ബെ​യ്ജിം​ഗ്: ചൈ​നീ​സ് ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ ഇന്ത്യ നിരോധിച്ചതിന്റെ പശ്ചാത്തലത്തിൽ സമാന നടപടിയുമായി ചൈന. ഇ​ന്ത്യ​ന്‍ വെ​ബ്സൈ​റ്റു​ക​ള്‍​ക്കും ടെ​ലി​വി​ഷ​ന്‍ ചാ​ന​ലു​ക​ള്‍​ക്കും പത്രങ്ങൾക്കുമാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. പ്ര​ത്യേ​ക വി​പി​എ​ന്‍ സെ​ര്‍​വ​ര്‍ ഉ​പ​യോ​ഗി​ച്ച്‌ മാ​ത്ര​മാ​ണ് ചൈ​ന​യി​ല്‍ ഇ​ന്ത്യ​ന്‍ വെ​ബ്സൈ​റ്റു​ക​ളും ചാ​ന​ലു​ക​ളും ല​ഭ്യ​മാ​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇപ്പോൾ ഐ​ഫോ​ണു​ക​ളി​ലും ഡെ​സ്ക് ടോ​പ്പു​ക​ളി​ലും എ​ക്സ്പ്ര​സ് വി​പി​എ​ന്‍ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മ​ല്ലെ​ന്നാ​ണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Read also: കോവിഡിനെതിരെ പൊരുതാന്‍ ഊര്‍ജവുമായി മറ്റൊരു ഡോക്‌ടേഴ്‌സ് ദിനം

അതിർത്തി പ്രശ്നങ്ങളെ തുടർന്ന് യുസി ബ്രൗസർ, ക്യാം സ്കാനർ, ഹലോ എന്നിവയുൾപ്പെടെ 59 ചൈനീസ് മൊബൈൽ, ഇന്റർനെറ്റ് ആപ്ലിക്കേഷനുകളാണ് കേന്ദ്ര ഐടി മന്ത്രാലയം ഇന്നലെ നിരോധിച്ചത്. ചൈനയിലുള്ളതോ ചൈനക്കാർക്കു മുതൽമുടക്കുള്ളതോ ആയ കമ്പനികളുടെ ആപ്പുകൾക്കാണ് നിരോധനം. ടിക് ടോക്, ഷെയർഇറ്റ്, ക്വായ്, യുസി ബ്രൗസർ, ബൈഡു മാപ്പ്, ഷീൻ, ക്ലാഷ് ഓഫ് കിങ്സ്, ‍ഡിയു ബാറ്ററി സേവർ, ഹലോ, ലൈക്കീ, യുക്യാം മേക്കപ്, മി കമ്യൂണിറ്റി, സിഎം ബ്രൗസർ, വൈറസ് ക്ലീനർ, എപിയുഎസ് ബ്രൗസർ, റോംവീ, ക്ലബ് ഫാക്ടറി, ന്യൂസ്ഡോഗ്, ബ്യൂട്രൈ പ്ലസ്, വി ചാറ്റ്, യുസി ന്യൂസ്, ക്യുക്യു മെയിൽ, വെയ്ബോ, എക്സെൻഡർ, ക്യുക്യു മ്യൂസിക്, ക്യുക്യു ന്യൂസ്ഫീഡ്, ബിഗോ ലൈവ്, സെൽഫിസിറ്റി, മെയിൽ മാസ്റ്റർ, പാരലൽ സ്പേസ്, മി വിഡിയോകോൾ, വി സിങ്ക്, ഇഎസ് ഫയൽ എക്സ്പ്ലോറർ, വിവ വിഡിയോ, മെയ്ടു, വിഗോ വിഡിയോ, ന്യൂ വിഡിയോ സ്റ്റേറ്റസ്, ഡിയു റെക്കോർഡർ, വോൾട്ട് – ഹൈഡ്, ക്യാച്ചെ ക്ലീനർ, ഡിയു ക്ലീനർ, ഡിയു ബ്രൗസർ, ഹേഗോ പ്ലേ വിത്ത് ന്യൂ ഫ്രണ്ട്സ്, ക്യാം സ്കാനർ, ക്ലീൻ മാസ്റ്റർ, വണ്ടർ ക്യാമറ, ഫോട്ടോ വണ്ടർ, ക്യുക്യു പ്ലേയർ, വീ മീറ്റ്, സ്വീറ്റ് സെൽഫി, ബൈഡു ട്രാൻസ്‌ലേറ്റ്, വിമേറ്റ്, ക്യുക്യു ഇന്റർനാഷനൽ, ക്യുക്യു സെക്യൂരിറ്റി സെന്റർ, ക്യുക്യു ലോഞ്ചർ, യു വിഡിയോ, വി ഫ്ലൈ സ്റ്റേറ്റസ് വിഡിയോ, മൊബൈൽ ലെജൻഡ്സ്, ഡിയു പ്രൈവസി എന്നിവയാണ് നിരോധിച്ച ആപ്പുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button