തിരുവനന്തപുരം: എന്‍ഡിഎയിലേക്ക് ജോസ് കെ മാണി ചേക്കേറുമെന്നും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അണിയറയില്‍ നടക്കുന്നുണ്ടെന്ന അഭ്യൂഹങ്ങളും മറ്റും ശക്തമാകുന്നതിനിടെ പ്രതികരണവുമായി ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട് അംഗീകരിക്കുന്ന ആരുമായും സഹകരിക്കുമെന്നും ജോസ് കെ മാണിയാണ് ഇക്കാര്യത്തില്‍ തീരുമാനം പറയേണ്ടതെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യം ബിജെപി വീക്ഷിച്ചുവരികയാണ്.
ജോസ് കെ മാണി അവരുടെ നിലപാട് വ്യക്തമാക്കിയതിന് ശേഷം ബിജെപി അഭിപ്രായം പറയുമെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട നിലപാട് നേരത്തെ ബിജെപി പറഞ്ഞിട്ടുണ്ട്. ഇനി അവരാണ് നിലപാട് പ്രഖ്യാപിക്കേണ്ടത്. ജനാധിപത്യ മര്യാദ അതാണ്. മുന്നണിക്ക് പുറത്തുള്ള ഒരു പാര്‍ട്ടിയെ കുറിച്ച് പറയുമ്പോള്‍ വസ്തുതാപരമായാണ് കാര്യങ്ങളെ വിലയിരുത്തേണ്ടത്. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലോ ഊഹാപോഹത്തിലോ അല്ല. എല്ലാ കാര്യങ്ങളും ബിജെപി നിരീക്ഷിച്ചുവരികയാണെന്ന് സുരേന്ദ്രന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
അതേസമയം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെചൊല്ലി കേരള കോണ്‍ഗ്രസ് എമ്മില്‍ രൂപപ്പെട്ട തര്‍ക്കമാണ് ഇപ്പോള്‍ ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കുന്ന നടപടികളിലേക്ക് കൊണ്ടെത്തിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് ജോസഫ് വിഭാഗത്തിന് പ്രസിഡന്റ് സ്ഥാനം കൈമാറണമെന്നായിരുന്നു യുഡിഎഫ് നിര്‍ദ്ദേശം. എന്നാല്‍ രാജിവെയ്ക്കാന്‍ തയ്യാറല്ലെന്ന നിലപാടായിരുന്നു തുടക്കം മുതല്‍ ജോസ് കെ മാണി വിഭാഗം സ്വീകരിച്ചത്. ഒറ്റരാത്രി കൊണ്ട് കാലുമാറിയ ആള്‍ക്ക് പാരിതോഷികമായി ജില്ലാ പഞ്ചായത്ത് സ്ഥാനം നല്‍കാനാവില്ലെന്ന് ജോസ് വിഭാഗം ആവര്‍ത്തിച്ചു. ഇതാണ് യുഡിഎഫുമായുള്ള ഭിന്നതയുടെ കാരണം.
Post Your Comments