സിനിമ കൊണ്ട് തകർന്നടിഞ്ഞ എന്നിട്ടും സിനിമയെ സ്നേഹിക്കുന്ന കുടുംബത്തിലെ അംഗം, പടങ്ങള്‍ ഉജ്ജ്വല തോല്‍വി, ഭാര്യയുടെ താലിമാല വരെ വിറ്റ് കടം വീട്ടി; സ്വജനപക്ഷപാതം പറയുന്നവര്‍ക്ക് മറുപടിയുമായി സുരേഷ് ഉണ്ണിത്താന്റെ മകന്‍ അഭിരാം
ഇന്ന് സിനിമാരംഗത്തെ സ്വജനപക്ഷപാതം ചര്‍ച്ചയാകുമ്പോള്‍ സിനിമാ പാരമ്പര്യത്തിന്റെ ആരും ശ്രദ്ധിക്കാതെ പോകുന്ന വശത്തെപ്പറ്റി നിര്‍മ്മാതാവും സംവിധായകനുമായ സുരേഷ് ഉണ്ണിത്താന്റെ മകന്‍ അഭിരാം
അന്ന് നിര്‍മ്മിച്ച സിനിമ നഷ്ടത്തിലാവുകയും, അത് ജീവിതത്തെ ബാധിക്കുകയും ചെയ്തപ്പോള്‍ ജോലി സമ്പാദിക്കുക, സിനിമയില്‍ വരാതിരിക്കുക എന്ന് അച്ഛന്‍ ഉപദേശിച്ചിരുന്നു. എന്നിട്ടും സിനിമ ഒരുക്കി പരാജയപ്പെട്ടതിനെ കുറിച്ചാണ് അഭിരാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
https://www.facebook.com/abhiram.sureshunnithan/posts/10158593464982262
ഇടയ്ക്കിടയ്ക്ക് നെപോട്ടിസ കുരു എനിക്കിട്ട് പൊട്ടിക്കുന്നവർക്കുള്ള ഒരു കോമൺ വിശദീകരണം.. ഇതിന്റെ ഒരാവശ്യവും നീയൊന്നും അർഹിക്കുന്നില്ല എന്നിരുന്നാലും ഭാവിയിലേക്കുള്ള സംശയ നിവാരണമായി കണ്ടാൽ മതി.. ഭാഗ്യവാൻ, തോവാളപ്പൂക്കൾ എന്നീ ചിത്രങ്ങൾ നിർമിച്ചതിൽ വന്ന സാമ്പത്തിക പ്രാരാബ്ധം ലക്ഷങ്ങളുടെ കടത്തിലാണ് ഞങ്ങളുടെ കുടുംബത്തെ കൊണ്ട് നിർത്തിയത്.. അന്ന് എനിക്ക് ഏതാണ്ട് 8-9 വയസ്സ്, അനിയൻ ജനിച്ചിട്ടില്ല..
തിരുവനന്തപുരത്തെ ഞങ്ങളുടെ ഉള്ളതെല്ലാം വിറ്റു വാടക വാടക വീടുകളിൽ നിന്ന് വാടക വീടുകളിലേക്ക് ഓട്ടം തുടങ്ങി.. അപ്പോഴാണ് അച്ഛൻ ഒരു ബൈക്ക് അപകടത്തിൽ പെടുന്നതും കാലിനു സാരമായ പരിക്കോടെ ഏതാണ്ട് 2 കൊല്ലം കിടപ്പിലാവുന്നതും.. താരകേന്ദ്രിതമായ അന്നത്തെ സിനിമ മേഖലയിൽ അദ്ദേഹത്തോടൊപ്പം മുൻപ് അനവധി സിനിമകൾ ചെയ്ത അന്നത്തെ സൂപ്പർതാരമുൾപ്പടെ ആരും അദ്ദേഹത്തിനൊരു സിനിമ കൊടുത്ത് സഹായിക്കാൻ തയ്യാറായില്ല.
Post Your Comments