Latest NewsNewsIndia

അനുപം ഖേറിന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്ത് ശശി തരൂർ; ട്വിറ്ററിൽ ഇരുവരും തമ്മിൽ വാക്പോര്

ന്യൂഡൽഹി : കോൺഗ്രസ് എംപി ശശി തരൂരും ബിജെപി അനുഭാവിയുമായ അനുപം ഖേറും തമ്മിൽ ട്വിറ്ററിൽ വാക്പോര്. 2012ൽ അനുപം ഖേര്‍ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു ട്വീറ്റ് ശശി തരൂർ റീ ട്വീറ്റ് ചെയ്തതാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്.

‘ഒരു രാജ്യസ്നേഹി സര്‍ക്കാരിനെതിരെ തന്‍റെ രാജ്യത്ത് പ്രതിരോധിക്കാൻ എപ്പോഴും തയ്യാറാകണമെന്ന് എഴുത്തുകാരൻ എഡ്വോർഡ് ആബെയുടെ വാക്കുകളായിരുന്നു ഖേർ അന്ന് ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തു കൊണ്ട് ‘നന്ദി അനുപം ഖേർ ഇക്കാര്യത്തിൽ ഞാൻ നിങ്ങളോട് യോജിക്കുകയാണ്.. ‘ നമ്മുടെ രാജ്യത്തെ എല്ലായപ്പോഴും പിന്തുണയ്ക്കുന്നതും ആവശ്യം വേണ്ട ഘട്ടത്തിൽ സർക്കാരിനെ പിന്തുണയ്ക്കുന്നതുമാണ് യഥാർഥ ദേശ സ്നേഹം’ എന്ന മാർക് ട്വെയിനിന്‍റെ വാചകമാണ് തരൂർ കുറിച്ചത്. ഇതോടെ ഇരുവരും തമ്മിൽ വലിയ വാക്പോരിന് തുടക്കമാവുകയായിരുന്നു.

 

നിങ്ങൾക്ക് യാതൊരു പണിയുമില്ല.. 2012ലെ എന്‍റെ ഒരു ട്വീറ്റ് തെരഞ്ഞ് കണ്ടുപിടിച്ച് നിങ്ങൾ കമന്‍റെ് ചെയ്തു.. നിങ്ങൾ ഒരു ദുർബല ഹൃദയത്തിന് ഉടമയാണ് എന്നതിന്‍റെ തെളിവാണിത്.. നിങ്ങൾ വളരെയധികം തരംതാണിരിക്കുന്നു എന്ന് ഇത് തെളിയിച്ചിരിക്കുകയാണ്.. അഴിമതിക്കാരുടെ കാര്യത്തിൽ എന്‍റെ ട്വീറ്റ് ഇപ്പോഴും പ്രാധാന്യം അർഹിക്കുന്നുണ്ട്.. ഇത് നിങ്ങൾക്കും അറിയാം..’ തരൂരിന് മറുപടിയായി അനുപം ഖേർ കുറിച്ചു.


ഉടൻ തന്നെ ഇതിന് മറുപടിയുമായി തരൂർ വീണ്ടും എത്തി. ‘ഞാൻ തരംതാണു എന്ന് നിങ്ങൾ പറയുന്നു. അങ്ങനെയെങ്കിൽ 1962, 1975,1984 വർഷങ്ങളിലെ കാര്യങ്ങൾ മാത്രം സംസാരിക്കുന്ന ഒരു സർക്കാരിനെ കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം. ഇത് ഒരു പണിയില്ലാത്തതിന്‍റെയും ദുർബല മനസാണ് എന്നതിന്‍റെയും തെളിവാണ്.. അതിർത്തിയിൽ ഒന്നും ചെയ്യാൻ കഴിവില്ലാത്ത ആളുകളെ ഉദ്ദേശിച്ചായിരുന്നു എന്‍റെ ട്വീറ്റ്’ തരൂർ മറുപടി നൽകി. ഇതാദ്യമായല്ല രണ്ട് പേരും തമ്മിൽ ട്വിറ്ററിൽ വാക് പോര് നടത്തുന്നത്. 2016ലെ അനുപം ഖേറിന്‍റെ ഒരു ട്വീറ്റിന്‍റെ പേരിലും നേരത്തെ രണ്ട് പേരും തമ്മിൽ വാഗ്വാദം ഉണ്ടായിരുന്നു. ഒരു ഹിന്ദുവാണെന്ന് തുറന്നു പറയാൻ തനിക്ക് ഭയമായിരുന്നു എന്ന ട്വീറ്റായിരുന്നു അന്നത്തെ പ്രശ്നങ്ങൾക്ക് കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button