Latest NewsKerala

സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ എണ്‍പതോളം പേര്‍ ബിജെപിയില്‍ ചേര്‍ന്നു

പന്തലക്കോട് പ്രദേശത്ത് നിന്നുള്ളവരാണ് സിപിഎം അക്രമ രാഷ്ട്രീയത്തില്‍ പ്രതിഷേധിച്ച്‌ ബിജെപിയില്‍ അംഗത്വമെടുത്തത്.

തിരുവനന്തപുരത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പടെ എണ്‍പതോളം പേര്‍ ബിജെപിയില്‍ ചേര്‍ന്നു. കുറ്റിയാണിയില്‍ നിന്നും 50തോളം പേരും മൊട്ടമൂട് പ്രദേശത്തെ 30 ഓളം പേരുമാണ് ബിജെപിയില്‍ അംഗത്വം സ്വീകരിച്ചത്. ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷ് ഷാളണിയിച്ച്‌ ഇവരെ സ്വീകരിച്ചു. നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ വെമ്പായം പഞ്ചായത്തിലെ പന്തലക്കോട് പ്രദേശത്ത് നിന്നുള്ളവരാണ് സിപിഎം അക്രമ രാഷ്ട്രീയത്തില്‍ പ്രതിഷേധിച്ച്‌ ബിജെപിയില്‍ അംഗത്വമെടുത്തത്.

അതിർത്തിയിലെ സംഘർഷം, സൈനികര്‍ക്ക് ആയോധനകലയില്‍ പരിശീലനം നല്‍കി ഇന്ത്യയും ചൈനയും

ഈ മേഖലയില്‍ നിന്ന് കഴിഞ്ഞ ദിവസം നിരവധിപ്പേര്‍ ബിജെപിയില്‍ ചേര്‍ന്നതിനെത്തുടര്‍ന്ന് ആര്‍എസ്‌എസ് മണ്ഡല്‍ കാര്യവാഹിന്റെ വീട്ടില്‍ സിപിഎം പ്രവര്‍ത്തകര്‍ റീത്ത് വച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്ന് എണ്‍പതോളം പേര്‍ ബിജെപിയിലേക്ക് എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button