COVID 19KeralaLatest NewsNews

കോവിഡ് സ്ഥിരീകരിച്ച ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ കണ്ടക്ടര്‍ സഞ്ചരിച്ച റൂട്ടുകള്‍ പുറത്ത്

തൃശ്ശൂര്‍: ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കോവിഡ് സ്ഥിരീകരിച്ച കണ്ടക്ടര്‍ സഞ്ചരിച്ച ബസ് റൂട്ടുകള്‍ ആരോഗ്യ വകുപ്പ് പുറത്തുവിട്ടു. ഇയാള്‍ ജൂണ്‍ 15നും 22നും ജൂണ്‍ 25നും ജോലി ചെയ്ത ബസ് റൂട്ടിന്റെ വിവരങ്ങളാണ് പുറത്തു വിട്ടിരിക്കുന്നത്. മലപ്പുറം ജില്ലയിലെ എടപ്പാള്‍ സ്വദേശിയായ കണ്ടക്ടര്‍ക്കാണ് പനിയെ തുടര്‍ന്ന് ജൂണ്‍ 27ന് കോവിഡ് സ്ഥിരീകരിച്ചത്.

* ജൂണ്‍ 15നും 22നും ഗുരുവായൂര്‍-പാലക്കാട് റൂട്ടില്‍ യാത്ര ചെയ്ത ആര്‍.പി.സി 108 നമ്പര്‍ ബസാണ് ഇദ്ദേഹം ഓടിച്ചത്.

രാവിലെ 8.30 ന് ഗുരുവായൂരില്‍ നിന്ന് പുറപ്പെട്ട് രാവിലെ 11 മണിക്ക് പാലക്കാടെത്തി.

രാവിലെ 11.45ന് പാലക്കാട് നിന്ന് പുറപ്പെട്ടു.

ഉച്ചയ്ക്ക് 2.15 ന് ഗുരുവായൂരില്‍ തിരിച്ചെത്തി.

ഉച്ചയ്ക്ക് 3 ന് ഗുരുവായൂരില്‍നിന്ന് പുറപ്പെട്ടു

വൈകീട്ട് 5.30ന് പാലക്കാടെത്തി.

വൈകീട്ട് 6 മണിക്ക് പാലക്കാട് നിന്ന് പുറപ്പെട്ടു.

രാത്രി 8.30ന് ഗുരുവായൂരിലെത്തി യാത്ര അവസാനിപ്പിച്ചു.

* ജൂണ്‍ 25ന് ഗുരുവായൂര്‍-വാടാനപ്പള്ളി-തൃശൂര്‍-വൈറ്റില റൂട്ടില്‍ ആര്‍.പി.സി 718 ബസാണ് ഇദ്ദേഹം ഓടിച്ചത്.

രാവിലെ 8.45ന് ഗുരുവായൂരില്‍ നിന്ന് പുറപ്പെട്ടു

ഉച്ചയ്ക്ക് 12ന് വൈറ്റില എത്തി

ഉച്ചയ്ക്ക് 12.30ന് വൈറ്റിലയില്‍ നിന്ന് പുറപ്പെട്ടു

വൈകീട്ട് 3.30ന് ഗുരുവായൂര്‍ എത്തി

വൈകീട്ട് 4.25ന് ഗുരുവായൂര്‍-കുന്നംകുളം വഴി റൂട്ട്

വൈകീട്ട് 6.30ന് അങ്കമാലി എത്തി

വൈകീട്ട് 6.45നു അങ്കമാലിയില്‍ നിന്ന് പുറപ്പെട്ടു

രാത്രി 9ന് ഗുരുവായൂരിലെത്തി. യാത്ര അവസാനിപ്പിച്ചു.

ഈ ബസില്‍ ജോലി ചെയ്തവര്‍, ഇദ്ദേഹവുമായി പ്രാഥമിക സമ്പര്‍ക്കം പുലര്‍ത്തിയ യാത്രക്കാര്‍, ജീവനക്കാര്‍ എന്നിവര്‍ അടിയന്തിരമായി അതത് പ്രദേശത്തെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ഫോണില്‍ ബന്ധപ്പെട്ട ശേഷം ഹോം ക്വാറന്റൈനില്‍ പ്രവേശിക്കേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഗുരുവായൂര്‍ പൂക്കോട് കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടറുമായി ബന്ധപ്പെടുക. ഫോണ്‍: 9400541374

shortlink

Post Your Comments


Back to top button