
മുംബൈ: ഇന്ത്യയിൽ കോവിഡ് ബാധിച്ച കുട്ടികളിൽ കവാസാക്കി രോഗത്തിന് സമാനമായ ലക്ഷണങ്ങൾ കണ്ടെത്തിയതോടെ ആശങ്കയിലാണ് ആരോഗ്യ വിദഗ്‌ദ്ധർ. മുംബൈയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ച രോഗികളിലാണ് ഈ രോഗലക്ഷണങ്ങൾ പ്രകടമായത്. ഇറ്റലി, ചൈന യുഎസ്, ബ്രിട്ടൺ, സ്പെയിൻ, എന്നീ രാജ്യങ്ങളിൽ സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇന്ത്യയിൽ കോവിഡ് രോഗികളിൽ കാവസാകി രോഗത്തിന് സമാനമായ ലക്ഷണങ്ങൾ കാണുന്നത് ഇതാദ്യമായാണ്.
മുബൈയിൽ ഒരു സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ വാരം പ്രവേശിപ്പിച്ച അത്തരത്തിലുള്ള 14 വയസ്സുകാരിക്ക് കാവസാക്കി രോഗത്തിലേതിന് സമാനമായി ശരീരത്തിൽ ചുണങ്ങുകളും കടുത്ത പനിയും അടക്കമുള്ള രോഗ ലക്ഷണങ്ങളാണുണ്ടായിരുന്നത്. പിന്നീട് പരിശോധനയിൽ ഇവർക്ക് കോവിഡ് കണ്ടെത്തി. ആരോഗ്യ സ്ഥിതി വഷളായതിനെത്തുടർന്ന് കുട്ടിയെ വെള്ളിയാഴ്ചയോടെ ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു.
കഴിഞ്ഞ ആഴ്ചയായിരുന്നു കുട്ടിയുടെ പിതാവിന് കോവിഡ് സ്ഥിരീകരിച്ചത്. പിതാവിൽ നിന്നാണ് കുട്ടിക്ക് കോവിഡ് പകർന്നതെന്നാണ് കരുതുന്നത്. കോകിലബെൻ ആശുപത്രിയിലെ ജീവനക്കാരനാണ് കുട്ടിയുടെ പിതാവ്. കഴിഞ്ഞയാഴ്ച ഒരു എലിസ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ചയോടെയായിരുന്നു 14 വയസ്സുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സാധാരണ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെ ബാധിക്കാറുള്ള കവാസാകി രോഗം എങ്ങനെയാണ് രോഗികളിലെത്തുക എന്നതിന്റെ കാരണങ്ങൾ അജ്ഞാതമാണ്. ഈ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന കുട്ടികളുടെ ആരോഗ്യ നില വേഗത്തിൽ വഷളാവാൻ സാധ്യതയുള്ളതായി കോകില ബെൻ ആശുപത്രിയിലെ ശിശു സാംക്രമിക രോഗ വിദഗ്ധയായ ഡോക്ടർ തനു സിംഗാൾ പറഞ്ഞു.
ALSO READ: കേരളത്തിലെ എല്ലാ വാർഡുകളിലും എൻഡിഎ മത്സരിക്കും;- കെ സുരേന്ദ്രൻ
“ഈ കുട്ടികളുടെ ആരോഗ്യസ്ഥി വേഗത്തിൽ വഷളാവാൻ സാധ്യതയുണ്ട്. അവൾ നേരത്തെ ഞങ്ങളുടെ അടുത്തെത്തി. അതിനാൽ രണ്ട് ദിവസത്തിനുള്ളിൽ ആരോഗ്യ സ്ഥിതി സാധാരണ നിലയിലാക്കാൻ കഴിഞ്ഞിരുന്നു. പക്ഷേ പിന്നീട് നില വീണ്ടും വഷളായി, ” സിംഗാൾ പറഞ്ഞു, ഉയർന്ന പനി രക്തക്കുഴലുകളിൽ വീക്കം തുടങ്ങിയ ലക്ഷണങ്ങളാണ് സാധാരണ ദൃശ്യമാവുക. ചിലപ്പോൾ ഹൃദയ ധമനികൾക്ക് സ്ഥിരമായ നാശമുണ്ടാക്കാനും രോഗം കാരണമാവും.
Post Your Comments