Latest NewsKeralaNews

കൊല്ലം തിരുവനന്തപുരം ജില്ലകളിലെ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സോഷ്യല്‍ മീഡിയയില്‍ തെറിവിളി

തിരുവനന്തപുരം: കൊല്ലം തിരുവനന്തപുരം ജില്ലകളിലെ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സോഷ്യല്‍ മീഡിയയില്‍ തെറിവിളി. ദുഖാചരണ ദിനത്തിൽ പരിപാടി സംഘടിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇരുകൂട്ടരും തമ്മിൽ തർക്കം. കെപിസിസി ജനറൽസെക്രട്ടറി കെ സുരേന്ദ്രന്റെ നിര്യണത്തെ തുടർന്ന് ദുഖാചരണം പ്രഖ്യാപിച്ച 22ന് കൊല്ലം ഡിസിസി പ്രസിഡന്‍റ് ബിന്ദു കൃഷ്ണയുടെ നേത‍ൃത്വത്തിൽ നടത്തിയ പരിപാടിയിലാണ് സംഭവം.

Read also: സംസ്ഥാനത്ത് മോട്ടോര്‍വാഹന പണിമുടക്ക് : തിയതി പ്രഖ്യാപിച്ച് മോട്ടോര്‍ തൊഴിലാളി സംയുക്ത സമരസമിതി

അന്തരിച്ച സുരേന്ദ്രനോട് അനാദരവ് കാട്ടിയ ബിന്ദുകൃഷ്ണയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കർഷകോൺഗ്രസ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് വി എൻ ഉദയകുമാർ ഫേസ്ബുക്കിൽ പോസ്റ്റിട്ടു. ഇതിന് താഴെ അപകീർത്തിപരമായ ഒരു കമന്റ് വരികയും ഉദയകുമാർ ഇയാളെ ബ്ലോക്ക് ചെയ്യുകയും ചെയ്‌തു. ഇതിനെതിരെ ഉദയകുമാർ സൈബർ പോലീസിനെ സമീപിച്ചു. അപകീർത്തിപരമായ പരാമർശമുപയോഗിച്ച് അപമാനിച്ചുവെന്നാരോപിച്ച് കൊല്ലം ‍ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉൾപ്പടെ മൂന്ന് പേർക്കെതിരെയാണ് ഉദയകുമാർ പരാതി നൽകിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button