Latest NewsKeralaNews

പ്രായമായ അമ്മയെ പുറത്താക്കി അധ്യാപകനായ മകന്‍ വീട്‌ പൂട്ടി സ്‌ഥലം വിട്ടു

തിരുവനന്തപുരം : വയോധികയായ മാതാവിനെ പുറത്താക്കി ഹയര്‍ സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപകനായ മകന്‍ വീട്‌ പൂട്ടി സ്‌ഥലം വിട്ടു. ഇതേ തുടര്‍ന്ന് വിധവ കുടിയയായ വയോധിക ‌ കഴിഞ്ഞു കൂടുന്നത്‌ വീട്ടു വരാന്തയില്‍. മാതാവ്‌ നല്‍കിയ പരാതിയില്‍ മകനെതിരെ കേസെടുത്തതായി വിഴിഞ്ഞം പോലീസ്‌പറഞ്ഞു.
വിഴിഞ്ഞം ഉച്ചക്കട പുലിവിളയിൽ ആർ സി ഭവനിൽ ചന്ദ്രികയാണ് മകനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

ചന്ദ്രികയ്‌ക്ക് മൂന്ന് മക്കളാണ് ഉള്ളത്. ഇതിൽ വിവാഹിതയായ മകൾ ദൂര സ്ഥലത്താണ് താമസിക്കുന്നത്. ഭർത്താവ് മരിച്ചശേഷം ഹയർ സെക്കൻഡറി അധ്യാപകനായ ഇളയ മകൻ ഷാനോടൊപ്പമാണ്‌ താമസിച്ചിരുന്നത്‌. മൂത്തമകൾ മാനസിക വെല്ലുവിളി നേരിടുന്ന ആളാണ്.

എന്നാൽ ഭർത്താവിന്‍റെ മരണശേഷം ചന്ദ്രിക 40 സെന്‍റ് ഭൂമിയും അതിലുള്ള ഇരുനില കെട്ടിടവും ഇളയ മകന് ഇഷ്ടദാനമായി നൽകിയതോടെയാണ് ഇവരുടെ ദുർഗ്ഗതി തുടങ്ങിയതെന്ന് പൊലീസില്‍ നല്‍കിയ പരാതിയിൽ പറയുന്നു. മകൻ ഈ വസ്തുവും വീടും ഭാര്യയുടെ പേരിൽ വിലയാധാരം ചെയ്തു. ഇതോടെ ചന്ദ്രികയെ വീട്ടിൽനിന്ന്‌ പുറത്താക്കി. വീട്‌ പൂട്ടി മറ്റെവിടേക്കോ മാറി താമസിച്ചു.

ഒറ്റയ്ക്കായ വൃദ്ധ മാതാവ് ഇരുനിലവീടിന്‍റെ വരാന്തയിലാണ് ഇപ്പോള്‍ ഊണും ഉറക്കവും. വല്ലപ്പോഴും കാർഷെഡിൽ വച്ച് കഞ്ഞി ഉണ്ടാക്കും. ആരും ആശ്രയമില്ലാതെ വീടിന്‍റെ വരാന്തയിൽ ഒറ്റക്ക് കഴിയാൻ ഭയമാണന്നും മറ്റ് മാർഗ്ഗമില്ലാത്തത് കാരണമാണ് ഇവിടെ കഴിയുന്നതെന്നുമാണ് ചന്ദ്രിക പറയുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button