ഷിംല • മുൻ കോൺഗ്രസ് എംഎൽഎ നീരജ് ഭാരതിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഹിമാചൽ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. ജവാലിയിൽ നിന്നുള്ള മുൻ എംഎൽഎയും മുൻ ചീഫ് പാർലമെന്ററി സെക്രട്ടറിയുമായ ഭാരതിയ്ക്കെതിരെ, 20 ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട ഗാൽവാൻ താഴ്‌വര ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പോസ്റ്റുകളുടെ പേരിലാണ് കേസെടുത്തത്.
ഇന്ത്യ, ചൈന-എൽഎസി നിലപാട് സംബന്ധിച്ച് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത മൂന്ന് പോസ്റ്റുകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് ജൂൺ 24 മുതൽ 26 വരെ ഹിമാചൽ പോലീസിന്റെ സിഐഡി വിഭാഗം അദ്ദേഹത്തെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യൽ അവസാനിച്ചപ്പോഴേക്കും മുൻ കോൺഗ്രസ് എംഎൽഎയെ കൂടുതൽ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശനിയാഴ്ച ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
ജൂൺ 20 ന് ഒരു അഭിഭാഷകനാണ് ഭാരതിയ്ക്ക്തിരെ കേസ് ഫയൽ ചെയ്തത്. 1124 എ (രാജ്യദ്രോഹം), 153 എ (വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള ശത്രുത വളർത്തൽ), 504 (സമാധാനം ലംഘിക്കാൻ പ്രേരിപ്പിക്കുന്ന ഉദ്ദേശ്യത്തോടെയുള്ള അപമാനം), 505 ( പൊതു കുഴപ്പങ്ങൾക്ക് കാരണമാകുന്ന പ്രസ്താവനകൾ) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Post Your Comments