ആരാധകർക്ക് ഏറെ സ്നേഹവും പ്രതീക്ഷയും നൽകി ഓർമ്മയായ, അടുത്തിടെ വിട പറഞ്ഞ ബോളിവുഡ് യുവ താരം സുശാന്ത് സിങ് രാജ് പുതിന്റെ പുതിയ സിനിമയായ ദിൽ ബെച്ചാരാ , ജൂലൈ 24ന് ഡിസ്‌നിഹോട്സ്റ്റാർ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുന്നു . സഞ്ജനാ സംഘിയും സെയിഫ് അലി ഖാനും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .മുകേഷ് ചാബ്ര സംവിധാനം ചെയ്ത പ്രഥമ ചിത്രമായ ദിൽ ബെച്ചാരായുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഏ .ആർ .റഹ്‌മാനാണ് .
ഫോക്സ് സ്റ്റാർ സ്‌റ്റുഡിയോസാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ . ജോൺ ഗ്രീൻസിന്റെ ‘ ദി ഫോൾട് ഇൻ അവർ സ്റ്റാർസ് ‘എന്ന പ്രസിദ്ധമായ നോവലിന്റെ ചലച്ചിത്ര ആവിഷ്ക്കാരമാണ് ദിൽ ബെച്ചാരാ.
Post Your Comments