COVID 19KeralaLatest NewsNews

സമ്പര്‍ക്കത്തിലൂടെ 5 പേർക്ക് കോവിഡ് , രണ്ട് പേരുടെ ഉറവിടം വ്യക്തമല്ല ; ആശങ്കയിൽ തലസ്ഥാനം

തിരുവനന്തപുരം : തലസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ 5 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരിൽ രണ്ട് പേരുടെ രോഗ ഉറവിടവും വ്യക്തമല്ലാത്തത് തലസ്ഥാനത്ത് ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. വള്ളക്കടവ് സ്വദേശിയായ അറുപതുകാരന്‍റെയും മണക്കാട് സ്വദേശിയായ 41കാരന്‍റെയും രോഗ ഉറവിടത്തിലാണ് വ്യക്തതയില്ലാത്തത്.

മണക്കാട് സ്വദേശികളായ മറ്റ് മൂന്ന് പേർക്കുംസമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ പോത്തൻകോട് മരിച്ചയാള്‍ക്ക് എവിടെ നിന്നാണ് രോഗബാധയുണ്ടായതെന്നതിലും വ്യക്തതയുണ്ടായിരുന്നില്ല. തലസ്ഥാനത്ത് കൂടുതല്‍ സമ്പര്‍ക്ക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ കടുത്ത ജാഗ്രതയാണ് ഉള്ളത്.

60 വയസ്, പുരുഷൻ, പുത്തൻപാലം വള്ളക്കടവ് സ്വദേശി, Vsscയിലെ റിട്ടയേർഡ് ഉദ്യോഗസ്ഥൻ, 18 മുതൽ രോഗലക്ഷണങ്ങൾ പ്രകടമായി. യാത്രാ പശ്ചാത്തലമില്ല. 41, പുരുഷൻ, മണക്കാട് സ്വദേശി, vടടc ഉദ്യോസ്ഥൻ, വിദേശ യാത്രാ പശ്ചാത്തലമില്ല.15 മുതൽ രോഗലക്ഷണം. 28 വയസുള്ള പുരുഷൻ, തമിഴ്നാട് സ്വദേശി. തമിഴ്നാട്ടിൽ നിന്നെത്തി. 68 വയസ്, പുരുഷൻ, ചിറയിൻ കീഴ്, മഹാരാഷ്ട്രയിൽ നിന്നെത്തി. 45 വയസ്, പുരുഷൻ, തിരുമല സ്വദേശി, കുവൈറ്റിൽ നിന്നെത്തി. മണക്കാട് മാർക്കറ്റ് ജംഗ്ഷനിൽ സ്റ്റേഷനറി കട നടത്തുന്ന ആൾക്കും ഭാര്യക്കും കുട്ടിക്കും രോഗമുണ്ടായി. ഇവർ നേരത്തെ രോഗം സ്ഥിരീകരിച്ചയാളിന്റെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്നു. 15 വയസുള്ള ആൺകുട്ടി, 42 വയയുള്ള സ്ത്രീ, 50 വയസുള്ള പുരുഷൻ എന്നിവർക്കാണ് മണക്കാട് രോഗം സ്ഥിരീകരിച്ചത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 150 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതിൽ 10 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ബാക്കി 91 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 48 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. കൂടാതെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 65 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. ഇതോടെ 2006 പേരാണ് കോവിഡ് മുക്തരായത്. 1846 പേരാണ് ഇപ്പോൾ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. വിവിധ ജില്ലകളിലായി 1,63,944 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,61,547 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്‍റീനിലും 2397 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 312 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button