കോവിഡ് പോരാളികൾക്ക് ആദരം അർപ്പിക്കുന്ന പ്രത്യാശയേകാം എന്ന വീഡിയോ ആൽബം കണ്ട് വികാരധീനയായ നേഴ്സിൻ്റെ ഓഡിയോ ക്ലിപ് ഓരോ ഹൃദയങ്ങളേയും നൊമ്പരം കൊളളിക്കുന്നു.
കോവിഡ് മഹാമാരി ക്കെതിരെ ജീവൻ പണയം വെച്ച് പോരാടിയ ആതുര സേവകർക്കും പോലീസ് സേനയ്ക്കും ആദരവ് പ്രകടിപ്പിച്ച് യുഎഇയിലെ വൈക്കം പ്രവാസി കൂട്ടായ്മ ഒരുക്കിയ പ്രത്യാശയേകം എന്ന വീഡീയോ ഗാനമാണ് ഭൂമിയിലെ മാലാഖമാരുടെ കണ്ണുകളെ ഈറനണിയിച്ചത്.
ഗാനത്തിൻ്റെ വരികളും വീഡീയോ ദൃശ്യങ്ങളും കോവിഡ് കാലത്ത് തങ്ങൾ കടന്നു പോകുന്ന ഭയവും ആശങ്കയും നിറഞ്ഞ നിമിഷങ്ങളെ അനുസ്മരിപ്പിക്കുന്നതാണെന്നും ആൽബം കണ്ട ശേഷം ബന്ധുവിന് അയച്ച വാട്ട്സ്ആപ് ഓഡിയോ സന്ദേശത്തിൽ പറയുന്നു.
കോവിഡ് രോഗികളെ പരിചരിച്ച വേളയിൽ അനുഭവിച്ച മാനസിക സമ്മർദ്ദവും വ്യഥയും പറയുമ്പോൾ അറിയാതെ പൊട്ടി കരഞ്ഞു പോകുകയാണ് ഇവർ .
ഗാനത്തിലെ, ആതുരാലയം തിരുദേവാലയം ആതുര സേവകർ കൺകണ്ട ദൈവങ്ങൾ എന്ന വരികൾ അക്ഷരാർത്ഥത്തിൽ ശരിവെയ്ക്കുന്ന അനുഭവങ്ങളാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവരിൽ നിന്നും ലഭിച്ചതെന്ന് കോ വിഡ് രോഗബാധയിൽ നിന്നും മുക്തി’ നേടിയവർ സാക്ഷ്യപ്പെടുത്തുന്നു,
യു എ യിലെ വൈക്കം പ്രവാസി കൂട്ടായ്മയാണ് ഈ സംഗീത ആൽബം ഒരുക്കിയത്. മോഹൻ ലാലും മധ്യപാലും ആശംസാ സന്ദേശമേകുന്ന ആൽബം കഴിഞ്ഞ ദിവസം കൃഷിമന്ത്രി വി എസ് സുനിൽകുമാറാണ് പ്രകാശനം ചെയ്തത്.
കൂട്ടായ്മയുടെ അധ്യക്ഷൻ കൂടിയായ എ എസ് മനോജിൻ്റേതാണ് ഹൃദയഹാരിയായ വരികൾ .
സംഗീതം നൽകിയിരിക്കുന്നത് പ്രശസ്ത പിന്നണി ഗായകനായ വി ദേവാനന്ദാണ്. ലൈജു മേഘ, ഗിരീഷ് , രഞ്ജിനി , ദിലീപ് , മഹാദേവ അയ്യർ , സുധ എന്നിവരാണ് ആലപിച്ചിരിക്കുന്നത്. പ്രവീൺ സദ്ഗമയ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നു. മനോഹര വർമ്മ, റിജോ (മാഡ് മങ്കീസ് വീഡിയോ) എന്നിവരiണ് മറ്റ് അണിയറ ശിൽപികൾ . വീ സിനിമാസ് യൂ ട്യൂബ് ചാനലിൽ വീഡിയോ കാണാം.
Post Your Comments