കൊച്ചി: ഓട്ടോറിക്ഷ യാത്രക്കാരില്‍ നിന്നും അമിത നിരക്ക് ഈടാക്കുന്നതായി വ്യാപകപരാതി , ഈ സാഹചര്യത്തില്‍ നടപടി കര്‍ശനമാക്കി മോട്ടോര്‍ വാഹനവകുപ്പ്. ജൂലായ് ഒന്നാം തിയ്യതി മുതല്‍ എറണാകുളം ആര്‍ടിഒയുടെ പരിധിയില്‍ സര്‍വീസ് നടത്തുന്ന എല്ലാ ഓട്ടോറിക്ഷകളിലും നിര്‍ബന്ധമായും മോട്ടോര്‍ വാഹനവകുപ്പ് പ്രസിദ്ധീകരിച്ച ഓട്ടോ ഫെയര്‍ ചാര്‍ട്ട് പ്രദര്ശിപ്പിച്ചിരിക്കേണ്ടതുണ്ട്. മീറ്റര്‍ പ്രവര്‍ത്തിക്കേണ്ടതുമാണ്.
ഈ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാത്ത വാഹനങ്ങള്‍ക്കും ഡ്രൈവര്‍മാര്‍ക്കും എതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളുന്നതായിരിക്കുമെന്ന് ആര്‍ടിഒ അറിയിച്ചു.
Post Your Comments