അങ്കമാലി: എറണാകുളം അങ്കമാലിയില്‍ അച്ഛന്‍ കട്ടിലില്‍ എറിഞ്ഞും മര്‍ദ്ദിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ച നവജാത ശിശുവിന്റെ ആരോഗ്യ നിലയില്‍ നല്ല പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. ശരീരോഷ്മാവും നാഡിമിടിപ്പും സാധാരണഗതിയിലാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടിക്ക് നല്‍കുന്ന ഓക്‌സിജന്റെ അളവ് കുറച്ച് കൊണ്ടുവരുകയാണെന്നും കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ കുഞ്ഞിന് അപസ്മാരം ഉണ്ടായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ശസ്ത്രക്രിയ സമയത്ത് ഇട്ടിരുന്ന സര്‍ജിക്കല്‍ ഡ്രെയ്ന്‍ മാറ്റാനും കഴിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ദിവസത്തേക്കാള്‍ കുഞ്ഞ് മുലപ്പാല്‍ കുടിക്കുന്നതായും ദഹനപ്രക്രിയ നടക്കാന്‍ തുടങ്ങിയതായും കെകാലുകള്‍ അനക്കുന്നതും കരയുന്നതും നല്ല സൂചനയാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. തലയില്‍ കട്ട പിടിച്ച രക്തം ശസ്ത്രക്രിയയിലൂടെ നീക്കിയിരുന്നു. തുടര്‍ന്നായിരുന്നു കുഞ്ഞ് ആദ്യമായി മുലപ്പാല് വീണ്ടും കുടിച്ചു തുടങ്ങിയത്.
കഴിഞ്ഞ പതിനെട്ടാം തീയതി പുലര്‍ച്ചെയാണ് പെണ്‍കുഞ്ഞിനെ അച്ഛന്‍ കട്ടിലിലേക്ക് എറിഞ്ഞ് പരുക്കേല്‍പ്പിച്ചത്. കുഞ്ഞ് ക്രൂര പീഡനത്തിന് ഇരയായെന്നാണ് നേപ്പാള്‍ സ്വദേശിയായ അമ്മ പറഞ്ഞത്. തന്റെ കുട്ടിയല്ലെന്നാരോപിച്ച് കുഞ്ഞിനെ ഭര്‍ത്താവ് തുടരെത്തുടരെ മര്‍ദ്ദിച്ചിരുന്നുവെന്ന് അമ്മ പറഞ്ഞു. അന്ന് കുഞ്ഞിന്റെ മുഖത്തടിച്ച ശേഷം കുഞ്ഞിനെ കട്ടിലിലേക്ക് വലിച്ചെറിഞ്ഞു എന്നും അവര്‍ പറയുന്നു.
Post Your Comments