സന്ധ്യാ സമയത്ത് നിലവിളക്ക് കൊളുത്തി ഈശ്വര ഭജനം നടത്തുന്നത് ഹൈന്ദവ കുടുംബത്തിലെ നിത്യ കാഴ്ചകളില്‍ ഒന്നാണ്. ഇന്നത്തെ തലമുറ ഈ ആചാരങ്ങളെ പിന്തുടരുന്നില്ല എങ്കിലും അമ്മയും അമ്മൂമ്മമാരും അടങ്ങുന്ന കുടുംബങ്ങളില്‍ നിത്യവും അത് നടക്കുന്നുണ്ട്. ഫലപ്രാപ്തിയ്ക്കായി വീടുകളില്‍ ചൊല്ലേണ്ട സന്ധ്യാ നാമങ്ങള്‍ അറിയാം…
ഗുരുവന്ദനം
ഗുരുര്‍ബ്രഹ്മാ ഗുരുര്‍ വിഷ്ണു ഗുരുര്‍ദേവോ മഹേശ്വരാ
ഗുരു സാക്ഷാല്‍ പരബ്രഹ്മാ തസ്‌മൈ ശ്രീ ഗുരവേ നമഃ
മാതൃപിതൃ വന്ദനം
ത്വമേവ മാതാച പിതാത്വമേവ
ത്വമേവ ബന്ധുശ്ച സഖാത്വമേവ
ത്വമേവ വിദ്യദ്രവിണം ത്വമേവ
ത്വമേവ സര്‍വ്വം മമ ദേവ ദേവ
ഗണപതി വന്ദനം
ഏകദന്തം മഹാകായം തപ്തകാഞ്ചന സന്നിഭം
ലംബോദരം വിശാലാക്ഷം വന്ദേഹം ഗണനായകം
സരസ്വതിവന്ദനം
സരസ്വതീ നമസ്തുഭ്യം വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ഭവതുമേ സദാ
പത്മപത്ര വിശാലാക്ഷീ പത്മകേസര വര്‍ണ്ണിനീ
നിത്യം പത്മാലായ ദേവീസമാം പാദ സരസ്വതീ
Post Your Comments