COVID 19KeralaLatest NewsNews

സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടിയാൽ? അതീവ ജാഗ്രതയിൽ തിരുവനന്തപുരം

തിരുവനന്തപുരം: സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടിയാൽ തിരുവനന്തപുരം ഭാഗികമായി അടച്ചിടും. അതീവ ജാഗ്രതയിലാണ് തിരുവനന്തപുരം നഗരം. വരും ദിവസങ്ങളിലെ സാഹചര്യം കൂടി കണക്കിലെടുത്താണ് അടച്ചിടുന്നു കാര്യത്തില്‍ തീരുമാനമുണ്ടാകുക.

പത്തിലധികം പേര്‍ക്കാണ് തലസ്ഥാന ജില്ലയില്‍ ഇതുവരെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. രോഗത്തിന്റെ ഉറവിടം കണ്ടുപിടിക്കാന്‍ കഴിയാത്തതാണ് അധികൃതര്‍ക്ക് തലവേദനയാകുന്നത്. വരും ദിവസങ്ങളിലെ സാഹചര്യം കൂടി കണക്കിലെടുത്ത് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശത്തിനുസരിച്ചാകും അടച്ചിടല്‍ എങ്ങനെവേണമെന്ന് തീരുമാനിക്കുക.

ഇന്നലെ വരെയുള്ള സാഹചര്യത്തില്‍ നഗരം അടച്ചിടേണ്ടതിന്റെ ആവശ്യമില്ലെന്നാണ് ജില്ലാഭരണകൂടത്തിന്റെ വിലയിരുത്തല്‍. പകരം നഗരത്തിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. തലസ്ഥാനത്ത് സമൂഹ വ്യാപനമുണ്ടായില്ലെന്നും അത്തരം സാഹചര്യത്തെ തടയുന്നതിനുമാണ് 10 ദിവസത്തേക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നുമാണ് അധികൃതരുടെ പക്ഷം.

ജനങ്ങള്‍ സ്വയം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക മാത്രമാണ് രോഗവ്യാപനം തടയാനുള്ള മാര്‍ഗമെന്ന് അധികൃതര്‍ പറയുന്നു. നിയന്ത്രണങ്ങളുടെ ഭാഗമായി വാഹനപരിശോധനയും പൊലീസ് കര്‍ശനമാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button