COVID 19Latest NewsNewsGulfQatar

ഖത്തറിൽ കോവിഡ് ബാധിതരുടെ എണ്ണം 90,000പിന്നിട്ടു, മരണസംഖ്യ 100കടന്നു

ദോഹ : ഖത്തറിൽ കോവിഡ് ബാധിതച്ച് 5പേർ കൂടി മരണപ്പെട്ടു, 57, 58, 77, 85, 93 വയസുള്ളവരാണ് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,231 പേരില്‍ നടത്തിയ പരിശോധനയില്‍ 1,199 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 90,778ഉം, മരണസംഖ്യ 104ഉംആയി. രോഗമുക്തി നേടിയവരുടെ എണ്ണം 73,083 ആയി ഉയർന്നു. നിലവിൽ 17,591 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. ഇതിൽ 217പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്ത് ഇതുവരെ 3,33,172പേർ കോവിഡ് പരിശോധനയ്ക്ക് വിധേയരായി.

 ഒമാനിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വീണ്ടും ആയിരത്തിനു മുകളിൽ. 3585 പേരിൽ നടത്തിയ പരിശോധനയിൽ 1142 പേർക്ക്​ കൂടി ബുധനാഴ്​ച രോഗം സ്ഥിരീകരിച്ചു. ഇതിൽ 471 പേർ പ്രവാസികളും 671 പേർ സ്വദേശികളുമാണ്​. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 33536ഉം, മരണസംഖ്യ 142ഉം ആയി. 693പേർ കൂടി സുഖം പ്രാപിച്ചപ്പോൾ രോഗമുക്തി നേടിയവരുടെ എണ്ണം 17972 ആയി ഉയർന്നു. 15422 പേരാണ്​ നിലവിൽ അസുഖബാധിതരായിട്ടുള്ളത്​. 63 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ചികിത്സ തേടിയവരുടെ എണ്ണം 417 ആയി. ഇതിൽ 100 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​. പുതിയ രോഗികളിൽ 626 പേർ ​ മസ്​കറ്റ് ​ ഗവർണറേറ്റിൽ നിന്നുള്ളവരാണ്. ഇതോടെ മസ്​കറ്റ് ​ ഗവർണറേറ്റിലെ കോവിഡ്​ ബാധിതരുടെ എണ്ണം 23422 ആയി. 12918 പേർക്കാണ്​ ഇവിടെ സുഖം പ്രാപിച്ചത്. മരണപ്പെട്ടതിൽ 104 പേരും മസ്​കത്തിൽ ചികിത്സയിലിരുന്നവരാണ്​.

Also read : കേരളത്തിലേക്ക് വരുന്ന വധൂവരന്മാര്‍ക്ക്‌ ക്വാറന്റീനില്‍ ഇളവ്

ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് രണ്ടു പേർ കൂടി മരിച്ചു. 91ഉം 57ഉം വ​യ​സ്സു​ള്ള സ്വ​ദേ​ശികളാണ്​ മ​രി​ച്ച​ത്. 643 പേ​ർ​ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു, ഇതിൽ 371 പേ​ർ പ്ര​വാ​സി​ക​ളാ​ണ്. 262 പേ​ർ​ക്ക്​ സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ്​ രോ​ഗം പ​ക​ർ​ന്ന​ത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 67ഉം, കോവിഡ് സ്ഥിരീകരിച്ചവരുടെ ണം 23062ഉം ആയി. 588 പേ​ർ സു​ഖം​പ്രാ​പി​ച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 17450ആയി ഉയർന്നു. നിലവിൽ 5545പേരാണ് ചികിത്സയിലുള്ളതെന്നു അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button