Latest NewsNewsIndia

സഫൂറ സര്‍ഗാറിന് ജാമ്യം

ദില്ലി: ദില്ലി കലാപവുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയിരുന്ന ജാമിയ മിലിയ വിദ്യാര്‍ത്ഥിനി സഫൂറ സര്‍ഗാറിന് ജാമ്യം. പതിനായിരം രൂപയുടെ ആള്‍ ജാമ്യത്തില്‍ ദില്ലി ഹൈക്കോടതിയാണ് ഗര്‍ഭിണിയായ സഫൂറയ്ക്ക് ജാമ്യം അനുവദിച്ചത്. നാല് മാസം ഗര്‍ഭിണി ആയ സഫൂറയുടെ തടവിനെതിരെ പല പ്രമുഖരും രംഗത്തെത്തിയിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ നടന്ന അക്രമസംഭവങ്ങളില്‍ ഗൂഢാലോചന കുറ്റം ചുമത്തിയാണ് ഏപ്രിലില്‍ സഫൂറയെ ദില്ലി പൊലീസ് സ്‌പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തത്.

ജാമിയ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ മീഡിയാ കോ-ഓര്‍ഡിനേറ്റര്‍ കൂടിയായ സഫൂറയോട് അനുവാദം ഇല്ലാതെ ദില്ലി വിടരുത് എന്ന് ജാമ്യ വ്യവസ്ഥയില്‍ നിര്‍ദേശം വച്ചിട്ടുണ്ട്. മാനുഷിക പരിഗണനയില്‍ ജാമ്യം അനുവദിക്കുന്നതില്‍ എതിര്‍പ്പില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

shortlink

Post Your Comments


Back to top button