
തിരുവനന്തപുരം • മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ വാരിയം കുന്നത്ത് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കി രണ്ട് മലയാള ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങവേ, 1921 ലെ മാപ്പിള കലാപം സത്യസന്ധമായി സിനിമയാക്കുമെന്ന് പ്രഖ്യാപിച്ച് സംവിധായകന്‍ അലി അക്ബര്‍ രംഗത്ത്.
‘നമ്മള്‍ തീരുമാനം എടുത്തു കഴിഞ്ഞു.1921ന്റെ യഥാര്‍ത്ഥ മുഖം 2021ല്‍ ജനം കാണും. കൂടെയുണ്ടാവണം, സത്യമേവ ജയതേ.’- സിനിമയുമായി ബന്ധപ്പെട്ട് അലി അക്ബര്‍ ഫേസ്ബുക്കില്‍ കുറിച്ചു. 1921 പുഴമുതൽ പുഴ വരെ ഒഴുകിയ രക്തപ്പുഴയും, മാനഭംഗവും, കൊള്ളയും അധിനിവേശവും വെള്ളപൂശാൻ നിന്നാൽ അത് ശുദ്ധതയയോടെ പറയാൻ മുൻകൈയ്യെടുക്കേണ്ടിവരും.മാപ്പിള കലാപം സത്യസന്ധമായി ചിത്രീകരിക്കാൻ നിങ്ങളുടെ കയ്യിൽ നിന്നും നിങ്ങൾ എന്തുമാറ്റി വയ്ക്കുമെന്നും അലി അക്ബര്‍ ചോദിക്കുന്നു.
“അവരാണ് ഹീറോകൾ, മതം മാറാൻ തയ്യാറാവാതെ രാമനാമം ജപിച്ചു ശത്രുവിന് തലനീട്ടിക്കൊടുത്തവർ. അവസാനനിമിഷം വരെ പൊരുതിയവർ. തിളച്ച വെള്ളമൊഴിച്ചു തൊലിയുരിക്കപ്പെട്ടു വഴിയിൽ തൂങ്ങിക്കിടന്നാടിയവർ. മാപ്പിളമാർ അണ്ണാക്കിലേക്ക് സ്വന്തം പശുവിന്റെ മാംസം കുത്തിയിറക്കിയിട്ടും കഴിക്കാതെ പട്ടിണി കിടന്നു മരിച്ചവർ… കണ്മുന്നിൽ സ്വന്തം മകളേ പീഢിക്കപ്പെടുന്നത് കാണാനാവാതെ കണ്ണു പറിച്ചെറിഞ്ഞവർ… ആത്മാക്കൾ…. ഗതികിട്ടാതെ അലയുന്ന ആത്മാക്കൾ… അവരുടെ ശബ്ദമായിരിക്കണം… അതേ അവരുടെ ആരും കേൾക്കാത്ത ശബ്ദം…. അതുയരട്ടെ…. 2021ൽ…. നേരിന് നേരെ പിടിച്ച കണ്ണാടിയായി”, – മറ്റൊരു പോസ്റ്റില്‍ അലി അക്ബര്‍ പറഞ്ഞു.
https://www.facebook.com/aliakbarfilmdirector/posts/10224187310296853
വാരിയംകുന്നന്‍ എന്ന സിനിമയില്‍ പൃഥ്വിരാജ് നായകനാവുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഹിന്ദു കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയ ആളാണ് വാരിയം കുന്നന്‍ എന്നാണ് വിമര്‍ശനം. അതേസമയം, ആഷിക് അബു സംവിധാനം ചെയ്യുന്ന ‘ വാരിയം കുന്നന്‍’ എന്ന സിനിമയില്‍ നിന്ന് പൃഥ്വിരാജ് പിന്‍മാറണമെന്ന് ബിജെപി നേതാവ് ബി. രാധാകൃഷ്ണ മേനോന്‍ ആവശ്യപ്പെട്ടു. 1921 ലെ ഇസ്ലാമിക ഫാസിസത്തെ വെള്ളപൂശാനുള്ള ജമാഅത്ത് ശ്രമമാണ് ഈ സിനിമയെന്നും അതില്‍ നിന്ന് പൃഥ്വിരാജ് പിന്മാറണമെന്നുമാണ് രാധാകൃഷ്ണന്‍ പറഞ്ഞു.
അതേസമയം, ആഷിക് അബുവിന് പിന്നാലെ, പ്രശസ്ത സംവിധായകന്‍ പി.ടി കുഞ്ഞുമുഹമ്മദും ‘ശഹീദ് വാരിയം കുന്നന്‍’ എന്ന പേരില്‍ ചിത്രം പ്രഖ്യാപിച്ചിട്ടുണ്ട്. താരങ്ങളെ തീരുമാനിച്ചുകഴിഞ്ഞതായും ഉടന്‍ ചിത്രീകരണം ആരംഭിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
Post Your Comments