കൊച്ചി • ഗായകനും നടനുമായ പാപ്പുക്കുട്ടി ഭാഗവതര്‍ അന്തരിച്ചു. 107 വയസായിരുന്നു. പള്ളുരുത്തിയിലെ വസതിയിൽ വാർധക്യസഹജമായ രോഗങ്ങളെ തുടർന്നായിരുന്നു അന്ത്യം.
ഏഴാം വയസിൽ ‘വേദമണി’ എന്ന സംഗീതനാടകത്തിലൂടെ അരങ്ങിലെത്തിയ പാപ്പുക്കുട്ടി 25 ൽ പരം സിനിമകളിലും പതിനയ്യായിരത്തോളം വേദികളിൽ നാടകത്തിലും അഭിനയിച്ചു. നിരവധി സിനിമകൾക്കായി പാടി. ‘മേരിക്കുണ്ടൊരു കുഞ്ഞാട്’ എന്ന സിനിമയ്ക്കു വേണ്ടി 2010ലാണ് അവസാനമായി പാടിയത്. കോയമ്പത്തൂർ പക്ഷിരാജ സ്റ്റുഡിയോയിൽ ചിത്രീകരിച്ച ‘പ്രസന്ന’യാണ് ആദ്യ സിനിമ.
ഗുരുവായൂരപ്പൻ, സ്ത്രീഹൃദയം, മുതലാളി, വില കുറഞ്ഞ മനുഷ്യർ, പഠിച്ച കള്ളൻ, അഞ്ചു സുന്ദരികൾ തുടങ്ങി ഇരുപത്തഞ്ചോളം സിനിമകളിൽ അഭിനയിച്ചു.
പ്രശസ്ത സംഗീതജ്ഞൻ പാപ്പുക്കുട്ടി ഭാഗവതർ (107) അന്തരിച്ചു. ഗായിക ടെൽമ ജോർജ്, നടൻ മോഹൻജോസ് എന്നിവർ മക്കളാണ്. പ്രശസ്‌ത സംവിധായകൻ ശ്രീ കെ ജി ജോർജ് മരുമകനാണ്.
Post Your Comments