Latest NewsKeralaNews

അച്ഛൻ എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച പിഞ്ചുകുഞ്ഞിന്‍റെ തലച്ചോറിനേറ്റ ക്ഷതം ഗുരുതരം: ആരോഗ്യനിലയെക്കുറിച്ച് ഡോക്ടർമാർ

കൊച്ചി: അങ്കമാലിയിൽ അച്ഛൻ എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച പിഞ്ചുകുഞ്ഞിന്‍റെ തലച്ചോറിനേറ്റ ക്ഷതം ഗുരുതരമെന്ന് ഡോക്ടർമാർ. തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് കു‌ഞ്ഞ് ഇപ്പോഴുള്ളത്. കുട്ടി ആദ്യം കട്ടിലിൽ നിന്ന് വീണെന്നായിരുന്നു മാതാപിതാക്കൾ ആദ്യം അറിയിച്ചത്. എന്നാൽ പിന്നീട് കൊതുകിന് കൊല്ലുന്ന ബാറ്റ് വീശിയപ്പോൾ കൊണ്ടതാണെന്ന് പറഞ്ഞു.

Read also: കോവിഡ്: തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം: അഞ്ച് റോഡുകൾ അടച്ചിടും

തുടർന്ന് അസ്വാഭാവികത തോന്നിയതോടെ പോലീസിനെ വിവരമറിയിച്ചു. പോലീസിന്റെ ചോദ്യം ചെയ്യലിലാണ്‌ കുട്ടിയെ അച്ഛൻ എടുത്തെറിഞ്ഞതാണെന്ന് കണ്ടെത്തിയത്. അച്ഛൻ ഷൈജു തോമസ് ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കുഞ്ഞ് തന്‍റേതല്ലെന്ന സംശയവും പെൺകുഞ്ഞ് ജനിച്ചതിലുള്ള വിദ്വേഷവുമാണ് ഇത്തരമൊരു ക്രൂരതയ്ക്ക് ഷൈജുവിനെ പ്രേരിപ്പിച്ചത്. ഉറക്കത്തിനിടെ കരഞ്ഞ കു‍ഞ്ഞിനെ കാലിൽ പിടിച്ച് വായുവിൽ വീശിയ ശേഷം കട്ടിലിലേക്ക് വലിച്ചെറിയുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button