
ന്യൂയോർക്ക്: കോവിഡ് വ്യാപനം രൂക്ഷമാകുന്ന അമേരിക്കയിൽ മുന്നറിയിപ്പുകള്‍ അവഗണിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ റാലി. ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പുകള്‍ അവഗണിച്ച് ഒക്ലഹോമയിലെ തുള്‍സയില്‍ ആണ് റാലി നടത്തിയത്. രണ്ടാംവട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തുടക്കമായാണ് ആയിരങ്ങളെ പങ്കെടുപ്പിച്ചുള്ള റാലി നടത്തിയത്. മാസ്കുകള്‍ വിതരണം ചെയ്തെങ്കിലും നല്ല ശതമാനവും അത് ധരിക്കാന്‍ തയാറായില്ല.
അതേസമയം, ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 89 ലക്ഷം കടന്നു. ഇതുവരെ 89,06,655 പേരാണ് രോഗബാധിതരായത്. മരണസംഖ്യ 4,66,253 ആയി. അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 23 ലക്ഷം കടന്നു. മരണസംഖ്യ 1,21,979. രോഗവ്യാപനം രൂക്ഷമായ ബ്രസീലില്‍ മരണസംഖ്യ അരലക്ഷം കടന്നു. രോഗബാധിതരുടെ എണ്ണം 10,70,139 ആയി. ബ്രിട്ടനില്‍ 42,589 പേരും ഇറ്റലിയില്‍ 34,610 പേരും മരിച്ചു.
അതേസമയം, വര്‍ക്ക് വിസകള്‍ താല്‍ക്കാലികമായി നിര്‍ത്താനുള്ള എക്സിക്യൂട്ടീവ് ഉത്തരവ് അമേരിക്ക പരിഗണിച്ചു. വിദേശ ജോലിക്കാര്‍ക്കുള്ള പുതിയ വര്‍ക്ക് വിസ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ അമേരിക്ക തീരുമാനിച്ചു. എക്സിക്യൂട്ടീവ് ഉത്തരവ് തയ്യാറാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പ്രഖ്യാപനത്തിന് ജെ -1 വിസകളോ മറ്റ് സാംസ്കാരിക അല്ലെങ്കില്‍ വര്‍ക്ക് എക്സ്ചേഞ്ച് പ്രോഗ്രാമുകളോ ആണ് ലക്ഷ്യമിടുന്നത്. അതേസമയം മുന്‍പ് നല്കിയ വിസകള്‍ റദ്ദാക്കില്ല. നയത്തെക്കുറിച്ച് വൈറ്റ് ഹൗസ് അന്തിമ തീരുമാനം എടുത്തിട്ടില്ലെങ്കിലും, തുള്‍സയില്‍ ശനിയാഴ്ച നടക്കുന്ന ട്രംപ് പ്രചാരണ റാലിക്ക് മുന്‍പ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായേക്കുമെന്നാണ് വിവരം.
അതേസമയം, പഴയ നാസിമുദ്രകള്‍ ഉപയോഗിച്ചതിന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും വൈസ് പ്രസിഡന്റ് മൈക് പെന്‍സിന്റെയും പ്രചാരണപരസ്യം ഫെയ്സ്ബുക്ക് നീക്കംചെയ്തു. കോണ്‍സെന്‍ട്രേഷന്‍ ക്യാമ്ബുകളില്‍ കമ്യൂണിസ്റ്റുകാരെയും മറ്റ് രാഷ്ട്രീയത്തടവുകാരെയും മറ്റും തിരിച്ചറിയാന്‍ ഉപയോഗിച്ചിരുന്ന തലകീഴായ ചുവന്ന ത്രികോണമടങ്ങുന്ന പരസ്യമാണ് നീക്കിയത്.
ALSO READ: ബെവ് ക്യൂ ആപ്പ് വഴി മദ്യം ശേഖരിച്ച് വില്‍പ്പന നടത്തിയ ആള്‍ പൊലീസ് പിടിയിൽ
സംഘടിത വിദ്വേഷത്തിനെതിരായ ഫെയ്സ്ബുക്കിന്റെ നയം ലംഘിക്കുന്നതാണ് ഈ പരസ്യമെന്ന് കമ്ബനി പ്രസ്താവനയില്‍ അറിയിച്ചു. ഇത്തരം ചിഹ്നങ്ങള്‍ തങ്ങള്‍ അനുവദിക്കുന്നില്ലെന്ന് ഫെയ്സ്ബുക്കിന്റെ സുരക്ഷാ നയ മേധാവി നഥാനിയേല്‍ ഗ്ലേയ്ഷര്‍ യുഎസ് കോണ്‍ഗ്രസിന്റെ പ്രതിനിധിസഭാ രഹസ്യാന്വേഷണ സമിതിയുടെ തെളിവെടുപ്പില്‍ പറഞ്ഞു.
Post Your Comments