KeralaLatest NewsIndiaEntertainment

പ്രശസ്ത നടി ഉ​ഷാ റാ​ണി അ​ന്ത​രി​ച്ചു

വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് നടിയെ ആശുപത്രിയില്‍ പ്രേവശിപ്പിച്ചത്.

ചെ​ന്നൈ: പ്രശസ്ത തെ​ന്നി​ന്ത്യ​ന്‍ ച​ല​ച്ചി​ത്ര ന​ടി ഉ​ഷാ​റാ​ണി അ​ന്ത​രി​ച്ചു. പഴയതും പുതിയതുമായ സിനിമകളിലെ നിറഞ്ഞ സാന്നിധ്യമായിരുന്നു ഉഷാറാണി. ചെ​ന്നൈ​യി​ലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് നടിയെ ആശുപത്രിയില്‍ പ്രേവശിപ്പിച്ചത്.

മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ഹി​ന്ദി തു​ട​ങ്ങി​യ ഭാ​ഷ​ക​ളി​ലാ​യി ഒ​ട്ട​ന​​വ​ധി ചി​ത്ര​ങ്ങ​ളി​ല്‍ അ​വ​ര്‍ വേ​ഷ​മി​ട്ടു. അ​ഹം, അ​മ്മ അ​മ്മാ​യി​മ്മ, ഏ​ക​ല​വ്യ​ന്‍,അ​ങ്ക​ത്ത​ട്ട്, മ​യി​ലാ​ട്ടം, ത​ങ്കാ​ശി​പ​ട്ട​ണം, മി​ല്ലെ​നി​യം സ്റ്റാ​ര്‍​സ്, പ​ത്രം, ക·​ദം, ഹി​റ്റ്ല​ര്‍ തു​ട​ങ്ങി​യ​വ​യാ​ണ് മ​ല​യാ​ള​ത്തി​ലെ പ്ര​ധാ​ന ചി​ത്ര​ങ്ങ​ള്‍. അ​ന്ത​രി​ച്ച സം​വി​ധാ​യ​ക​ന്‍ എം.​ശ​ങ്ക​ര​ന്‍റെ ഭാ​ര്യ​യാ​ണ്.

shortlink

Post Your Comments


Back to top button